EncyclopediaGeneralTrees

പൊങ്ങല്ല്യം

മഴ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന ഒരു നിത്യഹരിത ഔഷധസസ്യമാണ് പൊങ്ങല്യം. പൊങ്ങലം, എരിഞ്ഞി എന്നും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Drypetes roxburghii എന്നാണ്. ഗർഭരക്ഷയ്ക്ക് ഉപയോഗിക്കുന്നതിനാൽ പുത്രൻ‌ജീവ എന്നും അറിയപ്പെടുന്ന ഒരു ഔഷധസസ്യമാണിത്. ഇന്ത്യയിലുടനീളം കാണപ്പെടുന്ന പൊങ്ങല്ല്യം സംസ്കൃതത്തിൽ പുത്രഞ്ജീവ, ഗർഭകര, കുമാരജീവ എന്നു വിളിക്കപ്പെടുന്നു. ഇംഗ്ലീഷിൽ ലക്കി ബീൻ ട്രീ (Lucky Bean Tree) എന്നും പൊങ്ങല്ല്യം അറിയപ്പെടുന്നു. പൂത്തിലഞ്ഞി, പൊൻകലം, പുത്രഞ്ജീവി എന്നെല്ലാം പേരുകളുണ്ട്.