EncyclopediaGeneral

വേങ്ങ

വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ (Venga). ശാസ്ത്രീയനാമം – റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium) ഇംഗ്ലീഷ്: Indian keno tree  30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നുവേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്.