ഇലാം പ്രവിശ്യ
ഇലാം പ്രവിശ്യ,ഇറാനിലെ 31പ്രവിശ്യകളിൽ ഒന്നാണ്. ഇത് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് റീജിയൻ 4-ൽ സ്ഥിതിചെയ്യുന്നു. 20,164.11ചതുരശ്ര കിലോമീറ്റർ (7,785.41ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ പ്രവിശ്യ ഇറാഖുമായുള്ള അതിർത്തിയുടെ 425കിലോമീറ്റർ (264മൈൽ) പങ്കിടുന്നതോടൊപ്പം ഇറാനിലെ കെർമാൻഷാ, ലോറെസ്താൻ, ഖുസെസ്ഥാൻ പ്രവിശ്യകളുടെ അതിർത്തികളും പങ്കിടുന്നു. 194,030ജനസംഖ്യയുള്ള ഇലാം നഗരമാണ് ഈ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും പ്രവിശ്യാ തലസ്ഥാനവും. 2016ലെ സെൻസസ് പ്രകാരം, 580,158ജനസംഖ്യയുണ്ടായിരുന്ന ഇത് ഇറാനിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രവിശ്യയാണ്.