റ്റൊമാറ്റോ രസം
പാകം ചെയ്യുന്ന വിധം
വറ്റല്‍ മുളക് , മല്ലി, കായം, കുരുമുളക് വെളുത്തുള്ളി അല്പം വെളിച്ചെണ്ണയില്‍ വറുത്ത് മൂത്ത് വരുമ്പോള്‍ വാങ്ങി ചൂടോടെ അരകല്ലില്‍ വച്ച് അരച്ചെടുക്കുക.ഒരു പാത്രത്തില്‍ പാകത്തിന് പുളിപിഴിഞ്ഞ് അരച്ചു വച്ചിരിക്കുന്ന കറികൂട്ട് ചേര്‍ത്ത് കലക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.തിളച്ചു വരുമ്പോള്‍ പച്ച കൊത്തമല്ലിയിലയിട്ടു വാങ്ങി വയ്ക്കുക.ചീനച്ചട്ടിയില്‍ കടുക് താളിച്ച് ചുവന്നുള്ളിയിട്ടു മൂപ്പിച്ചു തിളച്ചുവച്ചിരിക്കുന്ന രസം ചേര്‍ത്ത് പാകത്തിന് ഉപ്പും പുളിയും ഉണ്ടോയെന്ന് നോക്കി വാങ്ങിവച്ചു ഉപയോഗിക്കാം.
ചേരുവകള്‍
നല്ല വിളഞ്ഞ പഴുത്ത
വലിയ തക്കാളി – ഒരു കിലോ
വറ്റല്‍ മുളക് – 10എണ്ണം
മല്ലി – 2 സ്പൂണ്‍
കായം – 2 കഷ്ണം
വെളുത്തുള്ളി – 4അല്ലി
കുരുമുളക് – 2 ചെറിയ സ്പൂണ്‍
പുളി – 2 ഉരുള
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 4 സ്പൂണ്‍
വറ്റല്‍ മുളക് – 4എണ്ണം മുറിച്ചത്
കടുക് – 2 സ്പൂണ്‍
ചുവന്നുള്ളി ചെറുതായി
അരിഞ്ഞത് – 2 സ്പൂണ്‍
കറിവേപ്പില – 2 പിടി
മല്ലിയില – 2 പിടി