ക്യാബേജ് കറി
പാകം ചെയ്യുന്ന വിധം
ക്യാബേജും, ക്യാരറ്റും കഴുകി കൊത്തിയരിഞ്ഞു വേവിക്കുക.സവാളയും പച്ചമുളകും കഴുകി അരിഞ്ഞു വെളിച്ചെണ്ണയില്‍ ഇവ ഒന്നിച്ചിട്ട് വഴറ്റുക.ക്യാബേജും, ക്യാരറ്റും, വെന്തശേഷം ഉപ്പ് ചേര്‍ക്കണം.തേങ്ങ, മഞ്ഞള്‍ ചേര്‍ത്ത് അരയ്ക്കുക.ക്യാബേജ് കൂട്ട് കലക്കി വഴറ്റിയ സാധനങ്ങളുമിട്ട് ഇളക്കി തിളപ്പിക്കുക.വെട്ടിതിളയ്ക്കുമ്പോള്‍ ഇറക്കി വച്ച് കടുക് താളിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
ക്യാബേജ് – 125 ഗ്രാം
പച്ചമുളക് – 3 എണ്ണം
ക്യാരറ്റ് – 1 എണ്ണം
സവാള – ഒന്ന്
തേങ്ങാ ചുരണ്ടിയത്- ഒരു കപ്പ്
വെളിച്ചെണ്ണ – 2 സ്പൂണ്‍
കടുക് – അര സ്പൂണ്‍
മുളക് – ഒരെണ്ണം
കറിവേപ്പില – കുറച്ച്
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
ഉപ്പ് – പാകത്തിന്