പുളി രസം
ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്ത് പുളി പിഴിഞ്ഞ് ചേര്‍ക്കുക.പച്ചമുളക്, വെളുത്തുള്ളി, കായം, പച്ചകൊത്തമല്ലി, കറിവേപ്പില, ഇവ ചതച്ച് ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ച് തിളപ്പിക്കുക.തിളച്ചശേഷം കടുക് താളിച്ച് ഉപയോഗിക്കാം.കടുക് വറുക്കാന്‍ ചുവന്നുള്ളി ചെറുതായി അറിഞ്ഞ് ഉപയോഗിക്കുക.