CookingEncyclopediaRasam Recipes

കുരുമുളക് രസം

പാകം ചെയ്യുന്ന വിധം
വറ്റല്‍ മുളക്, കുരുമുളക്, മല്ലി, ജീരകം, വെളുത്തുള്ളി, ഇഞ്ചി, വറുത്ത് അരകല്ലില്‍ വച്ച് അരയ്ക്കണം.വെള്ളത്തില്‍ പുളി പിഴിഞ്ഞൊഴിച്ച് പാകത്തിന് ഉപ്പും കായവും ചേര്‍ത്ത് അരച്ചു വച്ചിരിക്കുന്ന കൂട്ടും കലക്കി അടുപ്പില്‍ വച്ച് തിളപ്പിക്കുക.വെട്ടിത്തിളക്കുമ്പോള്‍ ചീനച്ചട്ടി അടുപ്പത്തുവച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കണം.മുറിച്ച മുളകും കടുകും ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് തിളപ്പിച്ചു വച്ചിരിക്കുന്ന രസവും ചേര്‍ത്തിളക്കി കുറച്ചു പച്ചകൊത്ത മല്ലിയുമിട്ടു വാങ്ങുക.

ചേരുവകള്‍

വറ്റല്‍ മുളക് – 8എണ്ണo
കുരുമുളക് – 2 ചെറിയ സ്പൂണ്‍
മല്ലി – 2 വലിയ സ്പൂണ്‍
ജീരകം,ഉപ്പ് – 4 നുള്ള്
കായം – 2 ചെറിയ കഷ്ണം
വെളുത്തുള്ളി – 2 എണ്ണo
ചുവന്നുള്ളി – 4 എണ്ണം
ഇഞ്ചി – 2 ചെറിയ കഷ്ണം
പുളി – 2 ഉരുള
കടുക് താളിക്കാന്‍
വെളിച്ചെണ്ണ -4 സ്പൂണ്‍
കടുക് -2 ചെറിയ സ്പൂണ്‍
ചുവന്നുള്ളി
അരിഞ്ഞാല്‍ -6 എണ്ണം
മുളക് -2(മുറിച്ചത്)
കറിവേപ്പില -2 കൊത്ത്
ഉപ്പ് – പാകത്തിന്