Chips RecipesCookingEncyclopedia

ചീനിയമരയ്ക്കാ വറ്റല്‍

ചീനി അമരയ്ക്കാ കഴുകി അതിന്‍റെ വാലും തുമ്പും അരിഞ്ഞു കളയുക.അപ്പോള്‍ തന്നെ അതിന്‍റെ വശത്തുള്ള നാരും മാറ്റി ചെറിയ നീളത്തില്‍ മുറിയ്ക്കുക.കുറച്ച് വെള്ളം അടുപ്പില്‍ വച്ച് തിളയ്ക്കുമ്പോള്‍ ചീനി അമരയ്കാ അതിലിട്ട് വേവിച്ച ശേഷം ഒരു പരന്ന പാത്രത്തില്‍ വച്ചു ഉണങ്ങിയശേഷം വൃത്തിയുള്ള ടിന്നിലാക്കി അടച്ച് വയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിച്ച് അതിലിട്ട് വറുത്തെടുത്ത് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം.