പൂകൈത
കേരളത്തിലെ മിക്കവാറും നദീതീരങ്ങളില്‍ നന്നായി വളരുന്ന ചെടിയാണ് പൂക്കൈത. പുരാണഗ്രന്ഥങ്ങളില്‍ പോലും ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പായുന്നുണ്ട്.
കൈതയുടെ പൂവും വേരും നാട്ടുവൈദ്യന്മാര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നു,ഇവയ്ക്ക് ചര്‍മരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിവുണ്ട്.ഫലത്തില്‍ നിന്നെടുക്കുന്ന എണ്ണ ശീതളവും തലച്ചോറിനെ ബലപ്പെടുത്തുന്നതുമാണെന്ന് യുനായി വൈദ്യം പറയുന്നു. കൈതവേര് മുഖ്യ ചേരുവയായി വരുന്ന കേതക്യാദിതൈലം അസ്ഥിവാതം ശമിപ്പിക്കുമത്രേ.