കാഞ്ഞിരം
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്. ഇതിന്റെ വിത്ത് അല്ലെങ്കിൽ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ് സംസ്കൃതത്തിൽ ‘വിഷദ്രുമ’ ‘വിഷമുഷ്ടി’ എന്ന പേരിലും അറിയപ്പെടുന്നു. സഹസ്രയോഗം, അമരകോശം എന്നിവയിൽ കാഞ്ഞിരത്തെക്കുറിച്ച് പറയുന്നുണ്ട്. കാഞ്ഞിരം രണ്ടുതരമുണ്ട്. മരക്കാഞ്ഞിരവും വള്ളിക്കാഞ്ഞിരവും (Strychnos bourdilloni) . കേരളത്തിൽ നാട്ടിലും, കാട്ടിലും ഇത് കാണപ്പെടുന്നു. അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്. കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം