ചെത്തിക്കൊടുവേലി
ഇന്ത്യയിലെല്ലായിടത്തും പൂന്തോട്ടങ്ങളിൽ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago indica). വേരുകളിൽ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്. എലികൾ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല. പലവിധ ഔഷധങ്ങളായും ആയുർവേദത്തിൽ വേര് ഉപ്യോഗിച്ചു വരുന്നു. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ. വലിയ അളവിൽ ഉപയോഗിക്കുന്നത് പലപ്പോഴും മാരകമാണ്. ഗർഭിണികൾ ഉപയോഗിക്കരുത്. ഗർഭച്ഛിദ്രം ഉണ്ടാക്കിയേക്കാം. നല്ല ദഹനശക്തിയുണ്ട്, വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്. പലവിധ ത്വഗ്രോഗങ്ങൾക്കും ഉപയോഗിക്കുന്നു. ഗർഭച്ഛിദ്രം നടത്താൻ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു.