മീനങ്ങാണി
ലാമിയേസീ സസ്യകുടുംബത്തിലെ ചതുപ്പ് പ്രദേശങ്ങളിൽ പടർന്ന് വളരുന്ന ഒരംഗമാണ് മീനങ്ങാണി.(ശാസ്ത്രീയ നാമം:Platostoma hispidum) ഇലകൊഴിയും ഈർപ്പവനങ്ങളിലെ പുൽപ്പരപ്പുകളിലും തരിശുഭൂമികളിലും വളരുന്നു. ഇന്തോ-മലീഷ്യയിൽ കണ്ടുവരുന്നു. 5-30 സെ മീ വരെ വളരുന്ന ഇതിന്റെ രോമാവൃതമായ തണ്ടുകൾ നേരിയതും നാലു കോണുകൾ ഉള്ളവയുമാണ്. ദന്തുരമായ ഇലകൾ വീതികുറഞ്ഞ് നീണ്ടവയും തണ്ടുള്ളവയുമാണ്. നേരിയ പിങ്ക് നിറത്തിലുള്ള പൂവുകൾ വൃത്താകൃതിയിലുള്ള തലപ്പുകളിലാണ് വിരിയുന്നത്.ഇതിന്റെ പൂക്കൾക്ക് മീനിന്റെ കണ്ണിനോട് സാദൃശ്യമുണ്ട്.