സസ്യങ്ങളും ഷഡ്പദങ്ങളും
ദിനോസറുകളുടെ യുഗത്തിലാണ് ഷഡ്പദങ്ങളും ഉണ്ടായത്. വളരെ ചെറിയ ജീവികളായിരുന്നു അവ. ക്രമേണ അവയുടെ എണ്ണം വര്‍ദ്ധിച്ചു.
ഷഡ്പദങ്ങളുടെ വരവോടെ ഏറ്റവും ഗുണം കിട്ടിയ ഒരു‘ കൂട്ടരുണ്ട്, സസ്യങ്ങള്‍ അതുവരെ അവയുടെ പരാഗണത്തിന് സഹായിച്ചിരുന്നത് കാറ്റ് മാത്രമായിരുന്നു, ആവശ്യമുള്ളതിന്റെ അനേകായിരം ഇരട്ടി പൂമ്പൊടി ഉത്പാദിപ്പിച്ചെങ്കിലേ ഈ രീതിയിലുള്ള പരാഗണം സാധ്യമാകൂ. ഷഡ്പദങ്ങളുടെ വരവോടെ ഈ രീതിക്ക് മാറ്റം വന്നു. പിന്നെ കാറ്റിനൊപ്പം ഷഡ്പദങ്ങളുടെ പരാഗണം നടത്താന്‍ സഹായിച്ചു. അവയെ ആകര്‍ഷിക്കാനായി ചെടികളില്‍ നിറവും മണവുമുള്ള പൂക്കള്‍ വിരിയാന്‍ തുടങ്ങി, ചില പൂക്കള്‍ അതിഥികള്‍ക്കായി തേനും കരുതിവച്ചു.
അങ്ങനെ പൂക്കളും ഷഡ്പദങ്ങളും തമ്മില്‍ വേര്‍പ്പെടുത്താനാവാത്ത ബന്ധമായി, ഇത് സസ്യത്തിന്റെയും ഷഡ്പദത്തിന്റെയും പരിണാമത്തെ പുതിയ വഴിയിലേക്ക് തിരിച്ചുവിട്ടു.
ഇതിനിടെ രസകരമായ മറ്റൊരു സംഗതിയുണ്ടായി, ചില പൂക്കള്‍ പ്രത്യേകതരം ഷഡ്പദങ്ങളെ മാത്രം സ്വീകരിച്ചു തുടങ്ങി, മഡഗാസ്കറിലുള്ള ഒരു ഓര്‍ക്കിഡും അതിന്‍റെ പരാഗണം നിര്‍വഹിക്കുന്ന ശലഭവും തമ്മിലുള്ള ബന്ധം തന്നെ ഉദാഹരണം. ഈ ഓര്‍ക്കിഡിന്‍റെ തേന്‍ സൂക്ഷിച്ചിരിക്കുന്നത് 45 സെന്റിമീറ്റര്‍ ആഴത്തിലാണ്. ഇത്ര ആഴത്തില്‍നിന്നും ശലഭങ്ങള്‍ തേന്‍ വലിച്ചെടുക്കുന്നത് എങ്ങനെ,അപ്പോഴാണ് കൃത്യം 45 സെ.മീ നീളത്തില്‍ സ്ട്രോ പോലുള്ള ചുണ്ടോടു കൂടിയ ഒരു ശലഭത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത് എന്നായിരുന്നു ഈ വിരുതന്‍ ശലഭത്തിന്റെ പേര്.