EncyclopediaSnakesWild Life

കുഴിമണ്ഡലികൾ

വൈപ്പറിഡേയുടെ ഉപ കുടുംബമായ Crotalinae യിലാണ് കുഴിമണ്ഡലികൾ (Pit viper). ഇവയുടെ കണ്ണിനും മൂക്കിനും ഇടയിൽ ഒരു കുഴിപോലുള്ള അവയവമുണ്ട്. ഇതു് ഉപയോഗിച്ച് ഇരയുടെ ശരീരത്തിലെ ഊഷ്മാവിന്റെ വ്യതിയാനം തിരിച്ചറിയാനാവും. അങ്ങനെ രാത്രിയിൽ ഇവയ്ക്ക് ഇര തേടാനാവും. ഈ കുഴി ഉള്ളതുകൊണ്ടാണ് കുഴിമണ്ഡലി എന്ന് പേരു വന്നത്. വനത്തിലെ കാട്ടരുവികൾക്കടുത്താണ് സാധാരണ കണ്ടുവരുന്നത്.ലോകത്ത് 21 ജനുസ്സുകളിലായി 151 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 20 ഇനം ഇന്ത്യയിലുണ്ട്. കേരളത്തിൽ 5 എണ്ണവും.ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാം ഷെഡ്യൂളിൽ പെടുന്നവയാണ് ഇവ.ഏകദേശം മൂന്ന് മുതൽ നാലര അടി വരെ ആണ് ഒരു ശരാശരി പാമ്പിന്റെ നീളം. ഇതു വരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടിയ നീളം 74.5 ഇഞ്ച് ആണ്. സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ട്. ആൺ പാമ്പുകൾക്ക് പെൺ പാമ്പിനേക്കാൾ നീളവും തൂക്കവും കൂടുതലാണ്.