ഫിലിപ്പ് രണ്ടാമന്‍
മഹാനായ അലക്സാണ്ടറുടെ പിതാവാണ് ഫിലിപ് രണ്ടാമന്‍. മാനസിഡോണിയയിലെ രാജാവായ അദ്ദേഹം ഭരണാധികാരി എന്ന നിലയിലും യുദ്ധവീരന്‍ എന്ന നിലയിലും അറിയപ്പെട്ടു.
ബി സി 383-ല്‍ മാസിഡോണിയന്‍ തലസ്ഥാനമായ പെല്ലയിലാണു ഫിലിപ്പ് ജനിച്ചത്. മാസിഡോണിയന്‍ രാജാവായ അമിന്‍ റാസ് മൂന്നാമന്റെ ഏറ്റവും ഇളയ പുത്രനായിരുന്നു അദ്ദേഹം.ബി സി 356-ല്‍ ഫിലിപ്പ് മാസിഡോണിയയിലെ രാജാവായി.
ഭരണമേറ്റയുടന്‍ ഫിലിപ്പ് രാജ്യം വലുതാക്കാന്‍ സൈന്യവുമായി ഇറങ്ങിത്തിരിച്ചു.ക്രീനിഡ്സിലെ സ്വര്‍ണ-വെള്ളിഖനികള്‍ കയ്യടക്കിയാണ് തന്‍റെ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ധനം ഫിലിപ്പ് കണ്ടെത്തിയത്.യുദ്ധത്തിനിടെ ഒരു കണ്ണു നഷ്ടപ്പെട്ടുവെങ്കിലും യുദ്ധഭൂമിയില്‍ നിന്ന് അദ്ദേഹം ഒരിക്കലും വിട്ടുനിനില്ല.ബി സി 352-ല്‍ തെസ്സലി കീഴടക്കിയ ഫിലിപ്പ് ആതന്‍സിലും തന്‍റെ സ്വാധീനമുറപ്പിച്ചു.ബി സി 338 ആകുമ്പോഴേക്കും ഗ്രീസില്‍ സ്പാര്‍ട്ട ഒഴികെയുള്ള സ്ഥലങ്ങളെല്ലാം ഫിലിപ്പ് രാജാവിന്‍റെ കീഴിലായിരുന്നു.
ബി സി 336-ല്‍ മകള്‍ ക്ലിയോപാട്രയുടെ വിവാഹ ദിവസം ഫിലിപ്പ് കൊല ചെയ്യപ്പെട്ടു.കൊറോണിയ യുദ്ധത്തിന്‍റെ വിജയസ്മാരകമായി ഗ്രീസിലെ ഒളിമ്പിയായില്‍ ഫിലിപ്പിയോണ്‍ എന്ന ഒരു ക്ഷേത്രത്തിന്‍റെ നിര്‍മാണം ഫിലിപ്പ് തുടങ്ങിയിരുന്നു.അദ്ദേഹത്തിന്‍റെ മരണശേഷം പുത്രന്‍ അലക്സാണ്ടറാണ് അതു പൂര്‍ത്തിയാക്കിയത്.