ജനങ്ങളും വൈദ്യുതിയും
ഭൂട്ടാന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജനങ്ങള്‍ക്കിടയില്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിച്ചു വൈദ്യുതി വിതരണം നടത്തുകയെന്നത് അപ്രായോഗികവും ചെലവേറിയതുമായ പദ്ധതിയാണ്.
ഭൂട്ടാനിലെ പല പ്രദേശങ്ങളിലും ഇതുവരെ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളില്‍, വൈദ്യുതി വിറ്റുകിട്ടുന്ന പണം കൊണ്ട് തന്നെ ചെറുകിട ഹൈഡ്രോ ഇലക്ട്രിക് പദ്ധതികള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ചില ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
എല്ലാ സ്കൂളുകളിലും വീടുകളിലും സാവധാനം വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഭൂട്ടാനിലെ സര്‍ക്കാര്‍.