പെന്‍ഡുലo ഘടികാരം
പെന്‍ഡുലത്തിന്‍റെ സാധ്യതകള്‍ കണ്ടെത്തിയത് ഗലീലിയോ ആയിരുന്നെങ്കിലും ആദ്യത്തെ പെന്‍ഡുലം ക്ളോക്ക് രൂപകല്പന ചെയ്ത് ഡച്ചുകാരനായ ക്രിസ്ത്യന്‍ ഹ്യൂജന്‍സ് എന്ന പ്രതിഭാശാലിയായിരുന്നു.
1657-ലായിരുന്നു ലോകത്തിലെ ആദ്യ പെന്‍ഡുലം ക്ളോക്ക് ഹ്യൂജന്‍സ് രൂപകല്പന ചെയ്തത്.1658-ല്‍ അദ്ദേഹം പ്രസദ്ധീകരിച്ച ഹോറോലോജിയം എന്ന പുസ്തകത്തില്‍ ഇതിന്‍റെ ഒരു ചിത്രം ചേര്‍ത്തിരുന്നു.
വിവിധ വിഷയങ്ങളില്‍ അറിവുള്ള ശാസ്ത്രജ്ഞനായിരുന്നു ക്രിസ്ത്യന്‍ ഹ്യൂജന്‍സ്, ജ്യോതിശാസ്ത്രജ്ഞര്‍ കൂടിയായിരുന്ന ഹ്യൂജന്‍സ് ആണ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്‍ കണ്ടെത്തിയത്,പ്രകാശത്തിന്‍റെ തരംഗസിദ്ധാന്തം ആദ്യം മുന്നോട്ട് വച്ചതും ഇദ്ദേഹമാണ്. ഹ്യൂജന്‍സിനോടുള്ള ബഹുമാനസൂചകമായി ഒറിയോണ്‍ നെബുലയിലെ തിളക്കമുള്ള ഭാഗത്തിന് ഹ്യൂജന്‍സ് റീജിയന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഗലീലിയോയെപ്പോലെ ഹ്യൂജന്‍സും ഒരു പെന്‍ഡുലത്തിന്‍റെ ദോലനം അതിന്‍റെ നീളത്തെ ആശ്രയിച്ചിരിക്കുന്നതായി കണ്ടെത്തി.ഇതിനെ അടിസ്ഥാനമാക്കി പെന്‍ഡുലത്തിന്‍റെ ഒരു ദോലനത്തിനു ആവശ്യമായ സമയം കണക്കാക്കുവാന്‍ അദ്ദേഹം ഒരു സൂത്രവാക്യം എന്നറിയപ്പെടുന്നു.
1629-ലാണ് ഹ്യൂജന്‍സ് ജനിച്ചത്. 1663-ല്‍ അദ്ദേഹം ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗമായി.ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സിലും അദ്ദേഹം പ്രധാന സ്ഥാനം വഹിച്ചു.ഹ്യൂജന്‍സ് എന്ന പ്രതിഭാശാലി 1695-ല്‍ അന്തരിച്ചു.