EncyclopediaHistory

പഴശ്ശിരാജ പുരാവസ്തു മ്യൂസിയം കോംപ്ലക്സ്

കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിലാണ് പഴശ്ശിരാജാ മ്യൂസിയം കോപ്ലക്സ് സ്ഥിതിചെയ്യുന്നത്,പുരാവസ്തു മ്യൂസിയം, ആര്‍ട്ട് ഗാലറി,കൃഷ്ണമേനോന്‍ മ്യൂസിയം എന്നിവ ചേരുന്നതാണ് ഈ കോപ്ലക്സ്,1812-ലാണ് ഇന്നത്തെ പഴശ്ശിരാജ മ്യൂസിയം നിര്‍മിച്ചത്, പഴശ്ശിക്ക് എതിരെ നിരന്തരം യുദ്ധം നടത്തിയ തോമസ്‌ ഹാര്‍വി ബാബര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം പുരാവസ്തുവകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള ഈ മ്യൂസിയത്തിന് പിന്നീടാണ് പഴശ്ശിരാജാവിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്.
ഒട്ടേറെ പുരാവസ്തുക്കള്‍, ആയുധങ്ങള്‍, വീരക്കല്ലുകള്‍, പുരാരേഖകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ആര്‍ട്ട് ഗാലറിയില്‍ രാജാ രവിവര്‍മയുടേതടക്കം പല പ്രമുഖരുടെയും പെയിന്റിങ്ങുകളും ശില്പങ്ങളും കാണാം, ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ കൃഷ്ണമോനോന്റെ ഓര്‍മയ്ക്കായി ആരംഭിച്ചതാണ് കൃഷ്ണമോനോന്‍ മ്യൂസിയം, ഇന്ദിരാഗാന്ധിയില്‍ നിന്ന് ലഭിച്ച താമ്രപത്രമടക്കം അദ്ദേഹത്തിന്‍റെ വ്യക്തിശേഖരത്തില്‍ നിന്നുള്ള ധാരാളം വസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.