പപ്പായത്തിര
പാകം ചെയ്യുന്ന വിധം
പപ്പായപ്പഴം തൊലി,കുരു എന്നിവ നീക്കം ചെയ്ത ശേഷം വൃത്തിയാക്കിയെടുത്തതിനു ശേഷം ചെറിയ കഷണങ്ങളായി എടുക്കുക. പപ്പായ കഷണങ്ങള്‍ നല്ലവണ്ണം പിഴിഞ്ഞ് ചാറു മാത്രം അരിച്ചെടുത്താല്‍ മതി ഇതില്‍ ശര്‍ക്കര നല്ലവണ്ണം അലിയിച്ച് വീണ്ടും അരിച്ചെടുക്കുക.ഇതിനെ ഒരു പുതിയ പായ നിലത്തു വെയിലില്‍ വിരിച്ചതില്‍ ഒരേ കനത്തില്‍ ഒഴിച്ചു പരത്തുക.മുഴുവന്‍ ചാറും ഇപ്രകാരം ഒഴിക്കുക. ഇത് നന്നായി ഉണങ്ങുമ്പോള്‍ പൊളിച്ചെടുത്ത് മറുവശവും ഇപ്രകാരം ചെയ്യുക.നന്നായി മുറിച്ചെടുത്തോ ചുരുളുകളായോ എടുത്ത് ഇവ സൂക്ഷിക്കാം.
ചേരുവകള്‍
1)പപ്പായപ്പഴം – 1 കിലോ
2)ശര്‍ക്കര – 500 ഗ്രാം