പപ്പായ സോസ്
പപ്പായ പള്‍പ്പ് സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്തുകുറുക്കിയെടുക്കുന്ന ഉല്‍പ്പന്നമാണ് സോസ് എഫ്.പി.ഒ. അനുസരിച്ച് സോസില്‍ ചുരുങ്ങിയത് 15% ലായക ഖര വസ്തുക്കളും 1% അമ്ലതയും അടങ്ങിയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാകം ചെയ്യുന്ന വിധം
സുഗന്ധവ്യഞ്ജനങ്ങളെല്ലാം നന്നായി പൊടിച്ചെടുക്കുക. സവാളയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞശേഷം ചതച്ചിടുക. നേര്‍ത്ത ആവിയില്‍ തുണിയില്‍ പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളും സവാള, വെളുത്തുള്ളി, എന്നിവയും വച്ചശേഷം നൂലുകൊണ്ട് കെട്ടി മസാലക്കിഴി ഉണ്ടാക്കണം.
പള്‍പ്പില്‍ വെള്ളവും ചേരുവയില്‍ പറഞ്ഞിരിക്കുന്ന പഞ്ചസാരയുടെയും ഉപ്പിന്റെയും മൂന്നിലൊരുഭാഗവും ചേര്‍ത്ത് അടുപ്പത്ത് വച്ച് പാകം ചെയ്യുക. മിശ്രിതം തിളയ്ക്കുമ്പോള്‍ മസാലക്കിഴിയിട്ടുമെല്ലെ ഇളക്കിക്കൊണ്ടിരിക്കണം. പള്‍പ്പ് കുറുകി പകുതിയോളം ആകുമ്പോള്‍ മസാല കിഴിമാറ്റം. ബാക്കി പഞ്ചസാരയും ഉപ്പും, വിനാഗിരിയും ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റുകൂടി തിളപ്പിക്കുക. സോസ് കേടുവരാതിരിക്കാന്‍ സോഡിയം ബെന്‍സോയെറ്റ് എന്ന രാസസംരക്ഷക വസ്തുകൂടി ചേര്‍ക്കാവുന്നതാണ്.
പപ്പായ സോസിനും ചുവപ്പു നിറം ഒഴികെ അംഗീകാരം ലഭിച്ചിട്ടുള്ള മറ്റേത് നിറവും ചേര്‍ക്കാം. ചുവപ്പ് നിറമുള്ള പള്‍പ്പുള്ള പഴങ്ങള്‍ വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ് സി.ഒ.3. എന്നയിനം പപ്പായ സോസുണ്ടാക്കാന്‍ വരുന്ന ചെലവ് 10 രൂപയാണ്. തക്കാളി സോസിന് കിലോഗ്രാമിന് 60 മുതല്‍ 70 വരെ കമ്പോളവിലയുള്ളപ്പോള്‍ ഉല്‍പ്പാദകരുടെയും കച്ചവടക്കാരുടെയും ലാഭവിഹിതം ഉള്‍പ്പെടുത്തിയാല്‍ത്തന്നെ പപ്പായ ഉല്പന്നം കിലോ ഗ്രാമിന് 35 രൂപ നിരക്കില്‍ വിറ്റഴിക്കാവുന്നതാണ്.
ചേരുവകള്‍
1)പപ്പായ പള്‍പ്പ് – 1 കിലോ
2)ജലം – 200 മില്ലി
3)പഞ്ചസാര – 100 ഗ്രാം
4)ഉപ്പ് – 20 ഗ്രാം
5)സവാള അരിഞ്ഞത് – 100 ഗ്രാം
6)വെളുത്തുള്ളി – 8 ഗ്രാം
7)ജീരകം – 4 ഗ്രാം
8)ഏലയ്ക്കാ – 6 എണ്ണം
9)കറുവാപ്പട്ട – 2 ചെറിയ കഷണം
10)ജാതിപത്രി – 1 ഗ്രാം
11)ഗ്രാമ്പു തലഭാഗം നീക്കം
ചെയ്തത് – 30 എണ്ണം
12)കുരുമുളക് – 20 എണ്ണം
13)വിനാഗിരി – 40 മില്ലി
14)സോഡിയം
ബെന്‍സോയേറ്റ് – 1 ഗ്രാം