പപ്പായ പാല്‍ക്കറി
പാകം ചെയ്യുന്ന വിധം
പപ്പായ അരിഞ്ഞത്, പച്ചമുളക് കീറിയതും ഉള്ളിയരിഞ്ഞതും വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വേവുമ്പോള്‍ പാല്‍ ചേര്‍ക്കുക. പാല്‍ തിളച്ചുകഴിയുമ്പോള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് ചേര്‍ക്കുക. ഇവ നന്നായി യോജിപ്പിച്ച് വെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)പപ്പായ വിളഞ്ഞത്
കനം കുറച്ചരിഞ്ഞത് – 2 കപ്പ്
2)ഉരുളക്കിഴങ്ങ്
പുഴുങ്ങിപൊടിച്ചത് – 1 കപ്പ്
3)പച്ചമുളക് കീറിയത് – 5 എണ്ണം
4)പാല്‍ – 1 കപ്പ്
5)ഉള്ളി അരിഞ്ഞത് – ആറു കഷണം
6)ഉപ്പ് – പാകത്തിന്
7)കറിവേപ്പില – അല്പം
8)വെണ്ണ – 2 സ്പൂണ്‍