പപ്പായ ഹല്‍വ
പാകം ചെയ്യുന്ന വിധം
പപ്പായ ജൂസാക്കിയശേഷം വേണം അലുവ നിര്‍മ്മിക്കാന്‍. ഒരു പാത്രത്തില്‍ വെള്ളം വച്ച് അതില്‍ മറ്റൊരു പാത്രം ഇറക്കി വച്ച് പാല്‍ കാച്ചിയെടുക്കണം. ഉരുളിയില്‍ പപ്പായ ജൂസും അരിച്ച് വൃത്തിയാക്കി കട്ടകെട്ടാതെ കലക്കിയെടുത്ത മാവും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വച്ച് അടിയില്‍ പിടിക്കാതെ തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കണം. കട്ടിയായി തുടങ്ങുമ്പോള്‍ മുന്തിരി,കടല,ഏലയ്ക്കായും,ഗ്രാമ്പുവും പൊടിച്ചത് എന്നിവയും കളറും എസ്സന്‍സും ആവശ്യത്തിന് ചേര്‍ത്തിളക്കി വാങ്ങുക.
ചേരുവകള്‍
1)പപ്പായ പഴം
കഷണങ്ങളാക്കിയത് – 4 കപ്പ്
2)പശുവിന്‍ പാല്‍ – 750 മില്ലി
3)പഞ്ചസാര – 2 കിലോ
4)നെയ്യ് – 250 മില്ലി
5)ഉണക്കമുന്തിരി – 150 ഗ്രാം
6)നിലക്കടല – 150 ഗ്രാം
7)ഏലയ്ക്കാ പൊടിച്ചത് – 2 ടീസ്പൂണ്‍
8)ഗ്രാമ്പു – 2 എണ്ണം
9)മാവ് – 2 സ്പൂണ്‍
10)കളര്‍ എസ്സന്‍സ് – ആവശ്യത്തിന്