പപ്പായ ഫ്രൂട്ട് സലാഡ്
പാകം ചെയ്യുന്ന വിധം
പഴുത്ത പപ്പായ വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കിയെടുക്കണം.ആപ്പിളിന്റെ തൊലികളഞ്ഞ് ചെറുകഷണങ്ങളാക്കണം.ഒരു പാത്രത്തില്‍ വെള്ളം വച്ച് പാല് പാത്രം അതില്‍ ഇറക്കി വച്ച് കാച്ചുക.കസ്റ്റാര്‍ഡ് പൌഡര്‍ പാലില്‍ യോജിപ്പിച്ച് ഇതില്‍ പപ്പായ കഷണങ്ങളും പഞ്ചസാരയും ചേര്‍ത്തിളക്കി ആപ്പിള്‍ അരിഞ്ഞത് പഴം വട്ടത്തില്‍ അരിഞ്ഞത്.കൈതച്ചക്ക കഷണങ്ങള്‍,മുന്തിരി ഇവയും ചേര്‍ത്തിളക്കി ചെറി,മുന്തിരി,എന്നിവ വച്ച് അലങ്കരിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
ചേരുവകള്‍
1)പഴുത്ത പപ്പായ കഷണങ്ങളാക്കിയത് – 1 കപ്പ്
2)കസ്റ്റാര്‍ഡ് പൌഡര്‍ – 25 ഗ്രാം
3)പാല് – അര കപ്പ്
4)പഞ്ചസാര – അര കപ്പ്
5)ചെറി അരിഞ്ഞത് – 50 ഗ്രാം
6)പച്ചമുന്തിരി – 25 ഗ്രാം
7)ആപ്പിള്‍ – 3 എണ്ണം
8)കൈതച്ചക്ക അരിഞ്ഞത് – 25 ഗ്രാം
9)ചെറു പഴം(പാളയം കോടന്) – 3 എണ്ണം