പാലടപായസം ഉണ്ടാക്കുന്നത് എങ്ങനെ?
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചെരുവയായ അരിപ്പൊടി നാലു കപ്പ് പാലൊഴിച്ച് നന്നായി കലക്കുക.ഈ കൂട്ട് ആറിഞ്ച് വലിപ്പമുള്ള വാഴയിലയിലേക്ക് ഒഴിച്ച് പരത്തുക.10 മിന്റ് ഇല മടക്കി തിളയ്ക്കുന്ന വെള്ളത്തിലെക്കിട്റ്റ് വേവിക്കുക. ഇല തണുത്തശേഷം ചിരുട്ടിയത് നിവര്‍ത്തി വേറൊരു പത്രത്തിലേക്ക് മാറ്റുക.ചെറിയ കഷണങ്ങളായി അട മുറിക്കുക.ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ ഉരുക്കുക.അട ഇതില്‍ ഇട്ടു വഴറ്റുക ശേഷം പാല്‍ ,പഞ്ചസാര,വെണ്ണ എന്നിവ ഒരുമിച്ചാക്കി അടയില്‍ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം.അതിനുശേഷം പാകമാകുമ്പോള്‍ ഈലയ്ക്കപ്പൊടി ,നെയ്യില്‍ വറുത്ത് അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ ചേര്‍ത്ത് പായസം പരുവത്തില്‍ ഇറക്കി വയ്ക്കുക.
ചേരുവകള്‍
- പാല്‍ – മൂന്ന് ലിറ്റര്‍
- അരിപ്പൊടി – അര കിലോ
- പഞ്ചസാര – മൂന്നര കപ്പ്
- വെള്ളം – മൂന്ന് കപ്പ്
- നെയ്യ് – രണ്ടര ടേബിള്‍ സ്പൂണ്‍
- ഏലയ്ക്കാപ്പൊടി – മൂക്കാള്‍ ടീ സ്പൂണ്‍
- അണ്ടിപ്പരിപ്പ് -അരക്കപ്പ് (വറുത്തത് )
- കിസ്മിസ് – അര കപ്പ്