പത്മനാഭപുരം പാലസ് കോംപ്ലക്സ്
സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണെങ്കിലും കേരളത്തിന്റേതാണീ കൊട്ടാരം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കയിലാണ് പത്മനാഭപുരം കൊട്ടാരവും മ്യൂസിയം കോംപ്ലക്സും ഉള്ളത്.
ഇന്ന് കേരള പുരാവസ്തുവകിപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം തിരുവിതാകൂര്‍ മാഹരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ചതാണ് ആദ്യകാലത്ത് കല്‍ക്കുളം പാലസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരത്തിന് 1744-ല്‍ പത്മനാഭപുരം പാലസ് എന്നാ പേര് ലഭിച്ചു. തടിയില്‍ തീര്‍ത്ത ഒട്ടനവധി കൊത്തുപണികള്‍, കുതിരകള്‍, വ്യത്യസ്തമായ 90 താമരകള്‍, ഓണവില്ല്, ഗ്രാനൈറ്റ് കട്ടില്‍, ചൈനീസ് ജാറുകള്‍ എന്നിവ കൂടാതെ ശ്രീരാമ പട്ടാഭിഷേകത്തിന്‍റെതടക്കം ഒട്ടനവധി ചുവര്‍ചിത്രങ്ങളും ഇവിടെ കാണാനാകും.
പത്മനാഭപുരം കൊട്ടരത്തോടനുബന്ധിച്ച് നാലുകെട്ടിന്‍റെ മാതൃകയില്‍ പണിത പുരാവസ്തു മ്യൂസിയവും പൈതൃക മ്യൂസിയവും പ്രവര്‍ത്തിച്ചുവരുന്നു, കുബേരപ്രതിമ, പുരാതന അടുക്കളപ്പാത്രങ്ങള്‍ എന്നിവയൊക്കെ ഇവിടുത്തെ പ്രധാന പ്രദര്‍ശനവസ്തുക്കളാണ്.