പസിഫിക് സമുദ്രം
ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമാണ് പസിഫിക് സമുദ്രം അഥവാ ശാന്തസമുദ്രം, രണ്ടാമത്തെ വലിയ സമുദ്രമായ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഇരട്ടി വലിപ്പമുണ്ട് പസിഫിക് സമുദ്രത്തിനു.
വടക്ക് ആര്‍ട്ടിക്ക് പ്രദേശം മുതല്‍ തെക്ക് അന്റാര്‍ട്ടിക്ക് സമുദ്രം വരെ പസിഫിക് സമുദ്രം വ്യാപിച്ചു കിടക്കുന്നു.ഏഷ്യ,ഓസ്ട്രേലിയ എന്നീ വന്‍കരകളാണ് പടിഞ്ഞാറ് ഭാഗത്ത്,കിഴക്കു ഭാഗത്ത് തെക്കെ അമേരിക്കയും വടക്കേ അമേരിക്കയും.
ഭൂമിയിലെ മൊത്തം ജലത്തിന്‍റെ 46 ശതമാനവും പസിഫിക് സമുദ്രത്തിലേതാണ്.ഭൂമധ്യരേഖ പസിഫിക് സമുദ്രത്തെ രണ്ടായി തിരിക്കുന്നു.ഉത്തര പസിഫിക് സമുദ്രവും ദക്ഷിണ പസിഫിക് സമുദ്രവും ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാനാ ട്രഞ്ച് വടക്കു പടിഞ്ഞാറന്‍ പസിഫിക് പ്രദേശത്താണ്.
ഭൂമിയുടെ മൂന്നിലൊന്നു പ്രദേശവും പസിഫിക് സമുദ്രമാണ്, മുഴുവന്‍ വന്‍കരകളേയും ചേര്‍ത്തു വച്ചാല്‍പ്പോലും പസിഫിക് സമുദ്രത്തോളം വലിപ്പം വരില്ല! പിന്നെ ഒരു ആഫ്രിക്കയ്ക്ക് കൂടി അതില്‍ സ്ഥലമുണ്ടാകും.