CookingEncyclopediaSnacks Recipes

പച്ചരിയും അവലും ചേര്‍ന്ന ദോശ

പാകം ചെയ്യുന്ന വിധം
ഒരു രാത്രി മുഴുവനും പച്ചരി കുതിര്‍ത്ത് വയ്ക്കുക, രണ്ടാമത്തെ ചേരുവയും കഴുകി വയ്ക്കുക. ഒന്നും രണ്ടും ചേരുവകള്‍ മൂന്നാമത്തെ ചേരുവയില്‍ കൂടി കട്ടിയില്‍ ദോശമാവ് പരുവത്തില്‍ അരച്ചെടുത്ത് 8 മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക. നാലും അഞ്ചും ചേരുവകള്‍ ഇതില്‍ ചേര്‍ക്കുക. ഒരു പാന്‍ ചൂടാക്കി കട്ടിയില്‍ ദോശ പോലെ മാവ് ഒഴിക്കുക. എണ്ണയൊഴിച്ച് ദോശയുടെ വശങ്ങള്‍ മൂടി വച്ച് ഇളം സ്വര്‍ണ്ണ നിറമാകുന്നതു വരെ വേവിക്കുക.ചട്നിയും കൂട്ടി കഴിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
1)പച്ചരി – അര കപ്പ്‌
2)അവല്‍ – ആവശ്യത്തിന്
3)തേങ്ങ ചിരകിയത് – ഒരു ടേബിള്‍ സ്പൂണ്‍
4)സോഡാപ്പൊടി – ഒരു നുള്ള്
5)ഉപ്പ് – പാകത്തിന്