പാച്ചോറ്റി
ലോധ്ര: എന്ന സംസ്കൃതവാക്കിനര്‍ഥo രോഗം തടയാന്‍ സാധിക്കുന്നത് എന്നാണ്. സംസ്കൃതത്തില്‍ മാത്രംമല്ല, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളിലും ഈ പേരിലറിയപ്പെടുന്ന ഔഷധവൃക്ഷമാണ് പാച്ചോറ്റി.
ചരകസംഹിതയില്‍ പോലും പരാമര്‍ശമുള്ള പാച്ചോറ്റിയുടെ തൊലിയ്ക്കും ഫലത്തിനും ഔഷധഗുണമുണ്ട്. അതിസാരം , വായ്‌പ്പുണ്ണ്‍, കണ്ണിലെ വേദന എന്നിവയ്ക്ക് പാച്ചോറ്റി നല്ലൊരു ഔഷധമാണ്. ഒടിവ്, ചതവ് എന്നിവ ഭേദമാക്കാനും ഇതുപയോഗിക്കുന്നു. അതിസാരത്തിന് നല്‍കുന്ന കഷായങ്ങളില്‍ പലതിലും പാച്ചോറ്റിത്തൊലി സുപ്രധാന ചേരുവയാണ്.
ഇടത്തരം വൃക്ഷമായാണ് പൊതുവെ പാച്ചോറ്റി കാണപ്പെടുന്നത്.