EncyclopediaHistory

മറ്റ് ഗോള്‍ഡ്‌ റഷുകള്‍

കാലിഫോര്‍ണിയയ്ക്കു ശേഷം നെവാഡ, കോളറാഡോ, മൊണ്ടാന എന്നിവിടങ്ങളിലും ഗോള്‍ഡ്‌ റഷുകളുണ്ടായി, കാനഡയില്‍ 1897-ല്‍ നടന്ന ക്ലോദൈക്ക് ഗോള്‍ഡ്‌ റഷ്, 1900-കളുടെ തുടക്കത്തില്‍ മഞ്ഞുമൂടിയ അലാക്സയിലുണ്ടായ ഗോള്‍ഡ്‌ റഷ് എന്നിവയും ശ്രദ്ദേയമാണ്.
വെറും എട്ടു വര്ഷം കൊണ്ട് ഓസ്ട്രേലിയയിലെ ജനസംഖ്യ ഇരട്ടിയിലേറെയാകാന്‍ കാരണമായതും ഗോള്‍ഡ്‌ റഷ് തന്നെ. 1851-ലാണ് അവിടെ ഗോള്‍ഡ്‌ റഷുണ്ടായത്. അവിടുത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വര്‍ണo കണ്ടെത്തിയെങ്കിലും ഏറ്റവും പ്രധാന വിക്ടോറിയയിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെയും സ്വര്‍ണനിക്ഷേപങ്ങളായിരുന്നു. 1852-ല്‍ ന്യൂസിലാന്‍ഡിലും സ്വര്‍ണo കണ്ടെത്തി.
ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ റാന്‍ട് ഖനി കണ്ടെത്തിയത് 1886-ലാണ്.