പലകപ്പയ്യാനി
പാതിരി ഉൾപ്പെടുന്ന കുടുംബത്തിലെ മറ്റൊരിനം വൃക്ഷമാണ് പലകപ്പയ്യാനി അഥവാ വെള്ളപ്പാതിരി (ശാസ്ത്രീയനാമം: Oroxylum indicum). ദശമൂലങ്ങളിൽ ഒന്ന്. സംസ്കൃതത്തിൽ ശ്യോന്യാക എന്നും ഇംഗ്ലീഷിൽ ഇന്ത്യൻ ട്രംമ്പറ്റ് ട്രീ എന്നും അറിയുന്നു.ഇന്ത്യ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഈർപ്പവും ധാരാളം മഴയുമുള്ള കാടുകളിൽ കണ്ടുവരുന്നു. നാട്ടിൽ നിന്നും വളരെ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു മരമാണ്. പൂക്കൾ വലിപ്പമേറിയതും ദുർഗന്ധമുള്ളവയുമാണ്. ഫലം വാളുപോലെ വലിയവയാണ്. പത്തു വർഷം പ്രായമായ മരത്തിന്റെ വേരുകൾ നിയന്ത്രിതമായ തോതിൽ ശെഖരിക്കാം. നീണ്ട് വാളുപോലെയുള്ള കായ്കളുണ്ടാവുന്നതുകൊണ്ട് “ഡെമോക്ളീസിന്റെ വാളെന്നു” പേരുണ്ട്. കായ്ക്കുള്ളിൽ ചിറകുകളുള്ള വിത്തുകളുണ്ട്.