EncyclopediaWild Life

ഒറാങ്ങ്ഉട്ടാൻ

വൻ കുരങ്ങുകളുടെ കുട്ടത്തിൽ, ഏഷ്യൻ ജെനുസ്സിൽ പെട്ട ഒറാങ്ങ്ഉട്ടാൻ (Orangutan) മാത്രമാണു ഏഷ്യയിൽ ഇനി അവശേഷിക്കുന്നത്. മരങ്ങളുടെ മുകളിൽ ജീവിക്കുന്ന ഇവയ്ക്ക് മറ്റു വൻ കുരങ്ങുകളെക്കാൾ കൈകൾക്ക് നീളക്കുടുതൽ ഉണ്ട്. സസ്തനികളുടെ കൂട്ടത്തിൽ ഉന്നത ശ്രേണിയിൽ പെട്ട ഇവയ്ക്ക് കൂടുതൽ ബുദ്ധിശക്തി ഉള്ളതിനാൽ, മരക്കഷണങ്ങൾ ഉപയോഗിച്ച് ഉപകരണങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാനും മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ചു, ഉറങ്ങാനായി കൂടുണ്ടാക്കാനും അറിയാം. ആക്രമണ സ്വഭാവം ഇല്ലാത്ത ഇവ മിക്കപ്പോഴും ഭക്ഷണം തേടി ഏകാന്തമായി വൃക്ഷത്തലപ്പുകളിൽ അലയുകയാണ് പതിവ്. ഇവയുടെ രോമത്തിനു ചുവന്ന ചാര നിറമാണ്; മറ്റു വൻ കുരങ്ങുകളുടെ രോമത്തിനു കറുപ്പ് നിറമാണ്. ഇന്തോനേഷ്യ, മലേഷ്യ, എന്നിവിടങ്ങളിലെ സ്വദേശിയായിരുന്ന ഇവയെ ഇപ്പോൾ ബോർണിയോ , സുമാത്ര ദ്വീപുകളിലെ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്നു. ഇവയുടെ ആശ്മെകങ്ങൾ (fossils ), ജാവ ദ്വീപ്, തായ്‌ലാൻഡ്‌ , മലേഷ്യ , വിയെറ്റ്നാം, ചൈന എന്നിവിടങ്ങളിൽ നിന്നും ലഭിച്ചിട്ടൊണ്ട്. ഒരാന്ഗ്, ഉടാൻ എന്ന മലയൻ വാക്കുകളുടെ അർഥം മനുഷ്യൻ, വനം എന്നാണ്. അതിനാൽ, വന മനുഷ്യൻ എന്നാണ് ഇവയെ അവിടങ്ങളിൽ അറിയപ്പെടുന്നത്.