കറുപ്പ്
ദൃശ്യ വർണരാജിയിലെ ഒരു പ്രകാശവും പ്രതിഫലിപ്പിക്കാത്ത വസ്തുക്കളുടെ നിറമാണ് കറുപ്പ്. അവ എല്ലാ തീവ്രതയിലുള്ള പ്രകാശത്തേയും വലിച്ചെടുക്കുന്നു. എല്ലാ നിറങ്ങളിലുമുള്ള ചായങ്ങളോ മഷികളോ മറ്റ്പിഗ്മെന്റുകളോ കൂട്ടിച്ചേർക്കുകയാണെങ്കിൽ ക്രമേണ എല്ലാ പ്രകാശവും വലിച്ചെടുത്ത് കറുത്ത നിറത്തിൽ കാണപ്പെടുന്ന മിശ്രിതം ഉണ്ടാകുന്നു. ഈ കാരണത്താൽ “എല്ലാ നിറങ്ങളുടേയും മിശ്രിതം” എന്ന് കറുപ്പിനെ തെറ്റായി പരാമർശിക്കാറുണ്ട്. യഥാർത്ഥത്തിൽ എല്ലാ പ്രകാശവും ഉൽസർജിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്ന വസ്തുവിന്റെ നിറം വെളുപ്പ് ആണ്.ഒരു നിറവും പ്രതിഫലിക്കാതെ വരുമ്പോൾ കണ്ണിലെ കോൺ കോശങ്ങൾ ഉത്തേജിക്കപ്പെടാതിരിക്കുന്നതാണ് ഒരു വസ്തു കറുപ്പായിതോന്നാൽ കാരണം.