EncyclopediaGeneralTrees

ഊളൻ തകര

ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും ഈ ചെടി കണ്ടു വരുന്നു. പൊന്നാവീരം, പൊന്നാരിവീരൻ എന്നീ പേരുകളും ഇതിനുണ്ട്.
വളർത്ത്മൃഗങ്ങൾക്ക് ഈ ചെടി വിഷമാണെന്ന് കരുതപ്പെടുന്നു.[1] ഈ ചെടിയുടെ വേരിൽ ഇമോഡിനും വിത്തിൽ ക്രിസാറോബിനും (1,8-dihydroxy-3-methyl-9-anthrone) എൻ-മീതൈൽമോർഫൊലീനും കാണപ്പെടുന്നു.
മോഗ്ദാദ് കോഫി വിത്ത് വറുത്ത് കാപ്പിപ്പൊടിക്ക് പകരമായി ഉപയോഗിക്കാറുണ്ട്. ഈ പൊടിയിൽ പക്ഷെ കഫീൻ അടങ്ങിയിട്ടില്ല. കാപ്പിപ്പൊടിയിൽ മായം ചേർക്കാനും മോഗ്ദാസ് കോഫി വറുത്തത് ഉപയോഗിക്കുന്നു.