EncyclopediaHistory

ഒരു ഭൂമി പല യുഗം

ഭൂമിയുണ്ടായിട്ട്‌ 460 കോടി വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞു. ഇത്രയും കാലത്തിനിടയ്ക്ക് ഭൂമി പല ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട് ഭൂമി പല ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.ഈ കാലഘട്ടങ്ങളെ ശാസ്ത്രജ്ഞര്‍ പലതായി തിരിച്ചിട്ടുണ്ട്.യുഗങ്ങള്‍ എന്നാണ് ഇത്തരം കാലഘട്ടങ്ങളെ വിളിക്കുന്നത്.
ആര്‍ക്കിയോസോയിക്ക് യുഗമാണ് ആദ്യത്തേത് അതിനു ശേഷം വന്നത് പ്രൊട്ടെറോസോയിക് യുഗം .ഈ യുഗങ്ങള്‍ 300 കോടി വര്‍ഷത്തോളം നിലനിന്നു.380 കോടി വര്‍ഷം മുമ്പ് മുതല്‍ 250 കോടി വര്‍ഷം മുമ്പ് വരെയാണ് ആര്‍ക്കിയോസോയിക്ക് യുഗം ജീവന്‍റെ ഏറ്റവും ചെറിയ രൂപമായ ബാക്ടീരിയയും മറ്റും ഉണ്ടായിട്ട് 320 കോടി വര്‍ഷം കഴിഞ്ഞു.
250 കോടി മുതല്‍ 54 കോടി വര്‍ഷം മുമ്പ് വരെയുള്ള പ്രൊട്ടെറോസോയിക് യുഗത്തിലാണ് സമുദ്രജലത്തില്‍ ജീവികള്‍ രൂപം കൊള്ളാന്‍ തുടങ്ങിയത്.54 കോടി മുതല്‍ 25 കോടി വര്‍ഷം മുമ്പ്‌വരെയുള്ള കാലമാണ് പാലിയോസോയിക് യുഗം. വലിയ സസ്യങ്ങളും മത്സ്യങ്ങളും ഉഭയജീവികളുമൊക്കെ ഇക്കാലത്താണ് ഉണ്ടായത്.
25 കോടി വര്‍ഷം മുമ്പ് മുതല്‍ 6.5 കോടി വര്‍ഷം മുമ്പ് വരെ നിലനിന്ന യുഗമാണ് മീസോസോയിക്. ദിനോസറുകള്‍ ഉണ്ടായത് ഈ യുഗത്തിലാണ്.ആദ്യ സസ്തിനികളും പക്ഷികളും ഉണ്ടായതും ഇക്കാലത്ത് തന്നെ.
6.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്നതുമായ യുഗമാണ് സിനോസോയിക് യുഗം.