EncyclopediaHistory

ഓമന്‍ ഹോട്ടപ്പ്

ഈജിപ്ത് കണ്ട ഏറ്റവും വലിയ യുദ്ധവീരന്മാരിലൊരാളാണ് ഓമന്‍ ഹോട്ടപ്പ് മൂന്നാമന്‍. മികച്ച ഭരണാധികാരിയെന്ന നിലയിലും അദ്ദേഹത്തിനു ചരിത്രത്തില്‍ സ്ഥാനമുണ്ട്.
ഈജിപ്തില്‍ സമ്പത്തും സമൃദ്ധിയും നിറഞ്ഞ കാലത്താണ് ഓമന്‍ ഹോട്ടപ്പ് മൂന്നാമന്‍ ഭരണമേല്‍ക്കുന്നത്,ഈജിപ്തില്‍ വ്യാപകമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചതാണ് ഇദ്ദേഹത്തിന്‍റെ പ്രധാനനേട്ടം. ലക്സറിലേയും നൈല്‍നദീതീരത്തേയും ക്ഷേത്രങ്ങള്‍ ഇദ്ദേഹത്തിന്റെ കാലത്തുണ്ടാക്കിയ പ്രശസ്ത കെട്ടിടങ്ങളാണ്.
ബി സി 1391-ലാണ് ഓമന്‍ ഹോട്ടപ്പിന്റെ ജനനം നാല്പതാം വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.അപ്പോഴേക്കും ഈജിപ്ത് വന്‍സാമ്രാജ്യമായി മാറിയിരുന്നു.ഈജിപ്റ്റിലെ ക്വയര്‍ണയില്‍ ഇദ്ദേഹത്തിന്‍റെ ശവകുടീരമുണ്ട്.