CountryEncyclopediaHistory

ഒമാൻ

തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഒരു അറബി രാജ്യമാണ് ഒമാൻ.
ചരിത്രം
ബിസി ആറാം നൂറ്റാണ്ട് മുതൽ എ.ഡി. ഏഴാം നൂറ്റാണ്ട് വരെ ഒമാൻ നിയന്ത്രിച്ചിരുന്നത് മൂന്ന് രാജവംശങ്ങളാണ്.
ഭരണ സംവിധാനം
ഒമാനിലെ പരമാധികാരി സുൽത്താനാണ്. ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബ്ന് സഈദ് ആണ് ഇപ്പോഴത്തെ ഭരണാധികാരി.
മരുഭൂമി
മദ്ധ്യ ഒമാന്റെ ഭൂരിഭാഗവും വിശാലമായ മരുഭൂമിയാണ്. വടക്കും തെക്ക്കിഴക്കൻ തീരപ്രദേശം വരെയും പർവ്വതനിരകൾ ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്. വടക്ക് തലസ്ഥാന നഗരമായ മസ്കറ്റ്, മത്രാ, സുർ എന്നിവയും തെക്ക് സലാലയും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും മറ്റ് പ്രദേശങ്ങളിൽ ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് ഉള്ളത്.
കാലാവസ്ഥ
നേരിയ മൺസൂൺ കാലാവസ്ഥയുള്ള ദോഫാർ മേഖല ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും കൊടും ചൂടുള്ള കാലാവസ്ഥയാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ നീളുന്ന വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. അൽബതിനാ സമതലത്തിൽ 46 ഡിഗ്രി സെൽഷ്യസ് ആണ് വേനൽച്ചൂട്. മസ്കറ്റിലെ താപനില 33 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും റൂബ് അൽ ഖാലിയിൽ നിന്നു വീശുന്ന ഗർബി കാറ്റുമൂലം ചൂട് ആറു മുതൽ പത്തു ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശീതകാലത്ത് രാജ്യം മുഴുവൻ 15 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലാണ് താപനില.