EncyclopediaWild Life

ഇക്തിയോസറുകള്‍

ചരിത്രാതീത കാലത്ത് കടലുകള്‍ ഭരിച്ചിരുന്ന ഭീകരസത്വങ്ങളില്‍ ഇക്തിയോസറുകള്‍ക്ക് പ്രമുഖസ്ഥാനമുണ്ട്. കടലിലെ ജീവിതത്തിന് ഏറെ അനുയോജ്യമായിരുന്നു ഇവയുടെ ശരീരഘടന. ഇരുപത്തഞ്ച് അടിയോളം നീളമുണ്ടായിരുന്ന ഇവയ്ക്ക് അതിവേഗം നീന്താനും ഉയരത്തില്‍ ചാടാനും കഴിവുണ്ടായിരുന്നു. ശരീരത്തിന് ഇരു വശത്തും മീന്‍ ചിറകു പോലെ അവയവം രൂപപ്പെട്ടിരുന്നു. വലുതും രണ്ടായി പിരിഞ്ഞതുമായ വാലാണ് ഇവയുക്കുണ്ടായിരുന്നത്. സ്വന്തം വയറ്റില്‍ത്തന്നെ മുട്ടയിട്ടു വിരിയിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജീവികളായിരുന്നു ഇക്തിയോസറുകള്‍