EncyclopediaScienceTell Me Why

തലവേദനയുള്ളപ്പോള്‍ ലേപനങ്ങള്‍ നെറ്റിയില്‍ പുരട്ടിയാല്‍ അല്പം ആശ്വാസം ലഭിക്കുന്നത് എന്തുകൊണ്ട്??

ഇത്തരം ലേപനങ്ങളില്‍ വളരെ വേഗം ബാഷ്പീകരിക്കുന്ന ചില പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കും.ഉദാ;കര്‍പ്പൂരം, മെന്‍തോള്‍ .പെട്ടെന്ന് ബാഷ്പീകരിക്കുന്നതിനാവശ്യമായ താപം നെറ്റിയില്‍ നിന്ന് അവ വലിച്ചെടുക്കുന്നതിന്റെ ഫലമായി നമുക്ക് കുളിര്‍മ തോന്നുന്നു.ഇത് തലവേദനക്ക് ആശ്വാസം നല്‍കുന്നു. തലവേദനയുള്ളപ്പോള്‍ നെറ്റിയില്‍ ഐസ് വയ്ക്കുന്നതിന്‍റെയും ചന്ദനം പുരട്ടുന്നതിന്റെയും മറ്റും കാരണവും ഇതു തന്നെ.