CountryEncyclopediaHistory

ഉത്തര കൊറിയ

ഉത്തര കൊറിയ (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ’ വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്. ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ ചൈന, [[റഷ്യ] ജപ്പാനുമായി സമുദ്രാതിർത്തിയും പങ്കിടുന്നു.
കമ്മ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്.ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.