ന്യൂട്ടനും സമയവും
പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകമായാണ് ന്യൂട്ടന് സമയത്തെ കണ്ടത്. തുടര്‍ച്ചയായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന സമയത്തെ അദ്ദേഹം കേവല സമയം എന്ന് വിളിച്ചു. ബാഹ്യസ്വാധീനങ്ങള്‍ ഇതിനെ ബാധിക്കുന്നേയില്ല, സംഭവങ്ങളേയോ അളവുകളെയോ അത് പരിഗണിക്കുന്നുമില്ല.
എന്നാല്‍, സാധാരണ സമയം ഇങ്ങനെയല്ല.ഉദാഹരണത്തിന് ഒരു പകല്‍. അതിന് ഏറ്റക്കുറച്ചിലുണ്ട്.പൊതുവെ 12 മണിക്കൂറായി നാം അതിനെ അംഗീകരിക്കുകയാണ്. സാധാരണ സമയത്തെ ശാസ്ത്രജ്ഞര്‍ കേവല സമയം കൊണ്ട് ശരിയാക്കുകയാണ് ചെയ്യുന്നത്,എല്ലാ ചലനങ്ങളുടെയും വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എന്നാല്‍ കേവലസമയത്തിന്റെ ഗതിക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല.