Encyclopedia

നെല്ലി

“മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക
ആദ്യം കയ്ക്കും പിന്നെ മധുരിക്കും”
ഈ ചൊല്ല് കേള്‍ക്കാത്തവരുണ്ടാവില്ല നമ്മുടെ നാട്ടില്‍ മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും മധുരിക്കുക മാത്രമല്ല മരുന്നു പോലെ ഉപകരിക്കുകയും ചെയ്യും.
ആയുര്‍വേദത്തിലെ ത്രിഫല എന്ന ഔഷധക്കൂട്ടിലെ പ്രധാന ഘടകമാണ് നെല്ലിക്ക.ഒട്ടനവധി ആയൂര്‍വേദമരുന്നുകളില്‍ നെല്ലിക്ക പ്രധാന ചേരുവയാണ്.
വേവിച്ചു൦ ഉണക്കിയും ഉപ്പിലിട്ടുമൊക്കെ മലയാളികള്‍ നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിയുടെ തൊലി, വേര് എന്നിവയും മികച്ച ഔഷധ സ്രോതസ്സുകള്‍ ആണ്, നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമുണ്ട്. ത്രിദോഷങ്ങളെയും ഇല്ലാതാക്കാന്‍ കഴിവുള്ള നെല്ലിക്ക വാതം, പിത്തം, പ്രമേഹം, കുഷ്ടം എന്നിവയ്ക്കും ഉത്തമഔഷധമാണ്.