പ്രകൃതിസ്നേഹിയായ വേട്ടക്കാരന്‍ ജിം കോര്‍ബറ്റ്
നാലാം വയസില്‍ പിതാവ് മരിച്ചു. നൈനിറ്റാളില്‍ ജനിച്ചു വളര്‍ന്ന ആ ബ്രിട്ടീഷ് ബാലന്‍റെ വീട്ടില്‍ പിന്നെ കഷ്ടപാടായിരുന്നു.അഞ്ചാറുകൊല്ലം കഴിഞ്ഞപ്പോള്‍ ആ ബാലന്‍ തോക്ക് എടുത്ത് വേട്ടക്കിറങ്ങി.വിനോദത്തിനായുരുന്നില്ല വിശപ്പടക്കാന്‍,തെറ്റാത്ത ഉന്നവും അപാരമായ മനക്കരുത്തുണ്ടായിരുന്ന ആ ബാലന്‍ മുതിര്‍ന്നപ്പോള്‍ മികച്ച വേട്ടക്കാരനായി പേരെടുത്തു.അദ്ദേഹം ആരെന്നോ?ജിം കോര്‍ബറ്റ്.ലോകകുപ്രസിദ്ധനായ വേട്ടക്കാരന്‍.
1875-ലായിരുന്നു ജിം കോര്‍ബററ്റിന്‍റെ ജനനം.അയര്‍ലാന്റില്‍ നിന്ന് ബ്രിട്ടീഷ്ഇന്ത്യയില്‍ കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്‍റെ പിതാമഹന്മാര്‍.നൈനിറ്റാളിലെ പോസ്റ്റ്‌മാസ്റ്റര്‍ ആയ ക്രിസ്ടഫര്‍ വില്യം കോര്‍ബറ്റിന്റെയും എട്ടാമത്തെ പുത്രനായിരുന്നു ജിം കോര്‍ബറ്റ്.
വേട്ടക്കാരന്‍ എന്ന നിലയിലാണ് പെരെടുത്തതെങ്കിലും കോര്‍ബറ്റ് ഒരു പ്രകൃതിസ്നേഹിയായിരുന്നു.അക്കാലത്ത് വേട്ട ഇന്ത്യയിലെ ബ്രിട്ടീഷ്ക്കാരുടെ പ്രിയപ്പെട്ട വിനോദം ആയിരുന്നു.എന്നാല്‍ കോര്‍ബറ്റ് വേട്ടയാടിയത് വിനോദത്തിനായിരുന്നില്ല ഉപജീവനത്തിനും പാവപ്പെട്ട ഗ്രാമീണരുടെ രക്ഷക്കും വേണ്ടിയായിരുന്നു.നൂര്‍ കണക്കിനു മനുഷ്യരെ കൊന്ന നരഭോജികളെ ജീവന്‍ പണയപ്പെടുത്തി പിന്തുടര്‍ന്ന് കോര്‍ബറ്റ് വേട്ടയാടി.35 വര്‍ഷത്തോളം അദ്ദേഹം നായാട്ട് തുടര്‍ന്നു.കാട്ടിലും കുന്നിലും അന്തിയുറങ്ങി. മഴയത്തും വെയിലത്തും നരഭോജികളെ പിന്തുടര്‍ന്നു.ഊണിലും ഉറകത്തിലും തോക്ക മുറുകെ പിടിച്ചു.ഒട്ടേറെ നരഭോജികല്‍ അദ്ദേഹത്തിന്‍റെ വെടിയേറ്റ് വീണിട്ടുണ്ട്.
ഇന്ത്യയിലെ ജനങ്ങളെയും പ്രകൃതിസമ്പത്തിനെയും അതിരറ്റു സ്നേഹിച്ചിരുന്നു കോര്‍ബറ്റ്.രാജാക്കന്മാരും നാടുവാഴികളും ആഹ്ലാദത്തിനു വേണ്ടി വന്യമൃഗങ്ങളെ വേട്ടയാടുന്നതിനെ അദ്ദേഹം എതിര്‍ത്തു.മനുഷ്യജീവന് ഭീഷണിയാകുമ്പോള്‍ മാത്രമേ വന്യമൃഗങ്ങളെ വകവരുത്താവു എന്നായിരുന്നു അദ്ദേഹം വാദിച്ചത്.
1948-ല്‍ പ്രസ്ദ്ധീകരിച്ച “കുമയൂണിലെ നരഭോജികള്‍” എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ കോര്‍ബറ്റ് എഴുതി കടുവ അസാമാന്യ ധീരതയും ബുദ്ധിയുമുള്ള വന്യജീവിയാണ്.അതിനു വംശനാശം സംഭാവിച്ചാല്‍,ഇന്ത്യയുടെ ഏറ്റവും വലിയ വനസമ്പത്തിന്റെ നാശമായിരിക്കും അത്.കടുവയുടെ വംശനാശ ഭീഷണി തടയാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം.പ്രകൃതിസ്നേഹിയായ ജിം കോര്‍ബറ്റ് അഞ്ച് ദശകങ്ങള്‍ക്ക് മുമ്പേ പറഞ്ഞുവച്ച വാക്കുകള്‍ ഇന്നും നാം ഓര്‍ക്കേണ്ടതാണ്.