EncyclopediaMysteryScienceSpace

ചൊവ്വ ഗ്രഹം

പുരാതനകാലം മുതലേ മനുഷ്യന്‍ വളരെ ആകാംഷയോടെ നിരീക്ഷിക്കുന്ന ഗ്രഹമാണ് ചൊവ്വ(mars).ചൊവ്വയെക്കുറിച്ചുള്ള ആകാംഷയും ജിജ്ഞാസയും കാരണം നിരവധി പേടകങ്ങളെ നമ്മള്‍ ചൊവ്വയിലേക്ക് അയച്ചു.ഈ പേടകങ്ങളിലൂടെ ഒത്തിരി ഏറെ കാര്യങ്ങള്‍ നമുക്ക് ചൊവ്വയെക്കുറിച്ച് മനസിലാക്കാന്‍ പറ്റി.തീരെ കനം കുറഞ്ഞ അന്തരീക്ഷത്തിന്റെ കീഴില്‍ മണല്‍കൂനകളും മലനിരകളും സജീവമല്ലാത്ത അഗ്നിപര്‍വ്വതങ്ങളും നിറഞ്ഞ ഒരു പാഴ്നിലമാണ് ഇന്നത്തെ ചൊവ്വ ഗ്രഹം.പക്ഷെ ഈ പാഴ്നിലത്തിലും കൗതുകം ഉളവാക്കുന്ന ഒത്തിരി ഏറെ കാര്യങ്ങള്‍ മറഞ്ഞു കിടപ്പുണ്ട്.ചൊവ്വയിലേക്ക് അയക്കുന്ന പേടകങ്ങളിലൂടെ നാം അത് ഒരൊന്നായിട്ടു മനസിലാക്കികൊണ്ടിരിക്കുന്നു.അങ്ങനെ ഇതു വരെ നമ്മള്‍ ചൊവ്വയില്‍ നടത്തിയ പര്യവേഷണത്തില്‍ നിന്നും കണ്ടെത്തിയ ചില പ്രധാനപ്പെട്ട ചൊവ്വയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്ന് നമ്മുക്ക് നോക്കാം.

സൂര്യനില്‍ നിന്നും ശരാശരി 23 കോടി കിലൊമീറ്ററുകള്‍ക്ക് അകലെയാണ് ചൊവ്വ അതായത് ഭൂമി സൂര്യനില്‍ നിന്നും ആയിരിക്കുന്നതിന്റെ ഒന്നരമടങ്ങ്‌ ദൂരത്തില്‍.ഭൂമിയുടെ പകുതി വലിപ്പം മാത്രമുള്ള ചൊവ്വയ്ക്ക്‌ ഭൂമിയുടെ 30 ശതമാനം ഗുരുത്വാകര്‍ഷണ ബലം മാത്രമേയുള്ളൂ.-62ഡിഗ്രി സെല്‍ഷ്യസ് ആണ് ചൊവ്വയുടെ ശരാശരി താപനില.പകല്‍ സമയങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില ഉയരും.എന്നാല്‍ രാത്രി ആണെങ്കില്‍ ചിലപ്പോള്‍ -125 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും.ഭൂമിയുടെ 7 ഭൂഖണ്ഡങ്ങളുടെയും വിസ്തീര്‍ണത മാത്രമാണ് ചൊവ്വ ഗ്രഹത്തിന്റെ മുഴുവന്‍ ഉപരിതലത്തിനുമുള്ളത്.ഉപരിതലം മുഴുവന്‍ പാറകള്‍,പീഡഭൂമികള്‍,മണല്‍നിരകള്‍, മണല്‍കൂനകള്‍, അഗ്നിപര്‍വ്വതങ്ങള്‍, വറ്റിവരണ്ട കായല്‍തട്ടുകളും തടാകങ്ങളും അങ്ങനെ വൈവിധ്യമാര്‍ന്ന ധാരാളം ഘടനകള്‍ ഉള്ള ഭൂപ്രദേശം ആണ് ചൊവ്വയുടെത്.അതില്‍ പലതും നമ്മുടെ ഭൂമിയുടെ ഉപരിതലത്തിനെ ഓര്‍മിപ്പിക്കുന്നവയാണ്.എന്നാല്‍ ചിലത് തികച്ചും അപൂര്വ്വവും വിചിത്രവുമാണ്.നിലവില്‍ 8 ബഹിരാകാശ പേടകങ്ങള്‍ ആണ് ചൊവ്വയ്ക്ക് ചുറ്റും വലം വയ്ക്കുകയും നിരന്തരം ആയിട്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് അതില്‍ ഒന്ന് നമ്മുടെ ഐഎസ്ആര്‍ഒ അയച്ച പേടകമാണ്.ഇതിനു പുറമേ 3 റോവര്‍ വാഹനങ്ങളും ചൊവ്വയുടെ ഉപരിതലത്തിലൂടെ ഓടി നടന്നു നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.അതില്‍ രണ്ടെണ്ണം നാസയുടേതും ഒരെണ്ണം ചൈനയുടെതും ആണ്.ഈ പേടകങ്ങളും റോവര്‍ വാഹനങ്ങളും ചേര്‍ന്ന് ശേഖരിച്ച വിവരങ്ങളിലൂടെയാണ് നമ്മള്‍ ചൊവ്വയെ മനസിലാക്കിയത്.

ചൊവ്വയുടെ പടിഞ്ഞാറു ഭാഗത്തില്‍ ഒരു വലിയ പുള്ളി കാണാന്‍ കഴിയും.ഇതാണ് നമ്മുടെ സൗരയുഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം.ഒളിമ്പസ് മോൺസ്(olympus mons)എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന പേര്.ഇത് ഒരു സജീവമായ അഗ്നിപര്‍വ്വതം അല്ല.അതായത് ഇതില്‍ നിന്നും ലാവ പോട്ടി ഒഴുകാറില്ല.ഒളിമ്പസ് മോൺസിനു ഏകദേശം 22 കിലോമീറ്ററോളം ഉയരമുണ്ട്.താരതമ്യേന പറഞ്ഞാല്‍ എവറസ്റ്റ് കൊടുമുടിയുടെ രണ്ടര മടങ്ങ്‌ ഉയരം.ഇത്രയും ഉയരം വയ്ക്കാന്‍ ഒരു കാരണം ഉണ്ട്.എന്താണെന്നാല്‍ ചൊവ്വയ്ക്ക്‌ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്ന പ്രതിഭാസം ഇല്ല.ഒരു പക്ഷെ പണ്ട് ഒരു കാലത്തില്‍ അത് ഉണ്ടായിരുന്നിരിക്കാം.പക്ഷേ പല കോടി വര്‍ഷങ്ങള്‍ ആയിട്ട് ചൊവ്വയില്‍ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്ന പ്രതിഭാസം നടക്കുന്നില്ല.അതിനാല്‍ തന്നെ അഗ്നിപര്‍വ്വത ദ്രവം നിരന്തരമായിട്ട് ഒരു ഭാഗത്ത് തന്നെ നിലനില്‍ക്കുകയും അവിടെയുള്ള പര്‍വ്വതത്തിലൂടെ അത് പൊട്ടി ഒഴുകികൊണ്ടിരിക്കുകയും ചെയ്യും അപ്പോള്‍ കാലക്രമേണെ പുറത്ത് വരുന്ന ലാവ പര്‍വ്വതത്തിനു ചുറ്റും വ്യാപിക്കുകയും പതിയെ പതിയെ പര്‍വ്വതത്തിന്റെ ഉയരം കൂടുകയും ചെയ്യും.ഇങ്ങനെയാണ് ഒളിമ്പസ് മോൺസ് ഇത്രയും ഉയരം വച്ചത്.

ഉയരം മാതമല്ല ഇതിന്‍റെ വ്യാസവും വളരെ വലുതാണ്‌.ഏകദേശം 624 കിലോമീറ്റര്‍ ആണ് ഇതിന്‍റെ ശരാശരി വ്യാസം.3ലക്ഷം കിലോമീറ്ററില്‍ കൂടുതല്‍ വിസ്തീര്‌ണതയും ഉണ്ട്.അതായത് നമ്മുടെ കൊച്ചു കേരളത്തിന്‍റെ 8 മടങ്ങ്‌ വലിപ്പം.ലോകത്തിലുള്ള ചില രാജ്യങ്ങള്‍ക്ക് പോലും ഇത്രയും വലിപ്പമില്ല.ഒളിമ്പസ് മോൺസിന്‍റെ മധ്യഭാഗത്തില്‍ ഇതിന്‍റെ ഡിപ്രഷന്‍ അഗ്നിപര്‍വ്വതത്തില്‍ നിന്നും ലാവ പൊട്ടി ഒഴുകുന്ന പോയിന്റിനെയാണ് വോള്‍ക്കാനിക്ക് ഡിപ്രഷന്‍ എന്നു പറയുന്നത്.ഈ ഡിപ്രഷനു മാത്രം 85 കിലോമീറ്റര്‍ വ്യാസവും 3 കിലോമീറ്ററോളം ആഴവും ഉണ്ട്.ഒളിമ്പസ് മോൺസിന്റെ ഏറ്റവും താഴെയുള്ള അന്തരീക്ഷസമര്‍ദ്ദത്തിന്റെ 50 മടങ്ങോളം സമര്‍ദ്ദം കുറവാണ് അതിന്‍റെ ഏറ്റവും മുകളിലുള്ള അന്തരീക്ഷ സമര്‍ദ്ദം.ചൊവ്വയില്‍ പൊതുവെ അന്തരീക്ഷസമര്‍ദ്ദവും കട്ടിയും വളരെ കുറവാണ്.അതിനാല്‍ തന്നെ ഏകദേശം ബഹിരാകാശത്തില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അതേ പ്രതീതി ആണ് ഒളിമ്പസ് മോൺസിലെ മുകളിലത്തെ അന്തരീക്ഷത്തിലും.ഈ ഒരു കാരണം കൊണ്ടാണ് ഇതു വരെയ്ക്കും ഒളിബസ് മോൺസിനു മുകളില്‍ നാസയും മറ്റ് ബഹിരാകാശ ഏജന്‍സികള്‍ ഒന്നും റോവര്‍ വാഹനങ്ങളെ ഇറക്കാത്തത്.ഇവിടെ റോവര്‍ വാഹനത്തെ ഇറക്കാന്‍ ശ്രമിച്ചാല്‍ അന്തരീക്ഷത്തിലെ സാന്ദ്രത കുറവായതിനാല്‍ പാരച്യൂട്ടിനു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുകയും റോവര്‍ നിലത്ത്‌ വീണ് തകര്‍ന്നുപോകുകയും ചെയ്യും.ഒളിബസ് മോൺസിനു ചുറ്റിലും ധാരാളം ചെറിയ മലനിരകളും ലാവ ഒഴുകി ഉണ്ടായ വരമ്പുകളും കാണാം.ചിലവരമ്പുകള്‍ക്ക് 1000 കണക്കിന് കിലൊമീറ്റര്‍ നീളം ഉണ്ടായിരിക്കും.

ഒളിബസ് മോൺസിന്‍റെ കിഴക്ക് ദിശയിലുള്ള ഒരു വലിയ പ്രദേശമാണ് താര്‍സിസ്(tharsis)അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും പൊട്ടി ഒഴുകിയ ലാവ തണുത്തുറഞ്ഞു ഉണ്ടായ വളരെ വലിയ പീഡഭൂമിയാണ് ഇത്.ചൊവ്വയുടെ ഉപരിതലത്തിന്റെ 25 ശതമാനവും താര്‍സിസ് ആണ്.ഏകദേശം 3 കോടിസ്ക്വയര്‍ കിലോമീറ്ററിലും കൂടുതല്‍ ആണ് ഇതിന്‍റെ വിസ്തീര്‍ണ്ണത.താരതമ്യേന പറഞ്ഞാല്‍ ആഫിക്കന്‍ ഭൂഖണ്ഡത്തിന്‍റെ അത്ര വലിപ്പം.ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ഏകദേശം 10കിലോമീറ്റര്‍ ഉയരത്തിലാണ് താര്‍സിസ് നിലനില്‍ക്കുന്നത്.400കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ 350കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയുള്ള കാലത്തിലായിരിക്കും ഈ പീഡഭൂമി രൂപം കൊണ്ടത്.ഇവിടെ ചെറുതും വലുതുമായ ഒത്തിരിയേറെ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ട്.ചില പര്‍വ്വതങ്ങള്‍ക്ക് ഒളിബസ് മോൺസിനെക്കാള്‍ കുറച്ച് കു‌ടെ ഉയരം മാത്രമാണ് കുറവുള്ളത്.ഉദാഹരണത്തിന് ASCRAEUS MONS എന്ന പര്‍വ്വതം.ഇതിന് 19കിലോമീറ്ററില്‍ കൂടുതല്‍ ഉയരം ഉണ്ട്.ചൊവ്വയിലെ രണ്ടാമത്തെ ഉയരം കൂടിയ പര്‍വ്വതം ഇതാണ്.420 കിലോമീറ്ററില്‍ കൂടുതല്‍ വ്യാസം ഉള്ള ഈ പര്‍വ്വതത്തിനു110 കിലോമീറ്റര്‍ വ്യാസമുള്ള വലിയ ഡിപ്രഷനും ഉണ്ട്.ഈ പര്‍വ്വതത്തിനു മുകളില്‍ ഒരു അപുര്‍വ്വമായ പ്രതിഭാസം കാണാന്‍ കഴിയും.സൂര്യന്റെ ചൂട് കാരണം മണല്‍ തരികള്‍ പതിയെ ഉയര്‍ന്നു പൊങ്ങി അതൊരു മണല്‍മേഘം ആയിട്ട് മാറും.ഈ പര്‍വ്വതത്തിന്റെ കിലോമീറ്ററുകള്‍ക്ക് മുകളിലൂടെ ആയിരിക്കും ഇത് പറന്നുയരുന്നത്.

മണല്‍തരികള്‍ എന്ന് പറയുമ്പോള്‍ പൗഡറിനെ പോലെ അതിനു തീരേ കനംകുറവായിരിക്കും അതുകൊണ്ട് ആണ് അതിനു ഉയര്‍ന്നു പൊങ്ങി മേഘം ആയിട്ട് മാറാന്‍ കഴിയുന്നത്.മാത്രമല്ല നിരന്തരമായിട്ട് വീശുന്ന കാറ്റും ഈ പ്രതിഭാസത്തിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്.താര്‍സിസ് പീഡഭൂമിയില്‍ കാണാന്‍ കഴിയുന്ന മറ്റൊരു പ്രതിഭാസം എന്നത് വലിയ നീളമുള്ള തുരങ്കങ്ങളും കുണ്ടുകളും ആണ്.ഈ തുരങ്കങ്ങള്‍ക്ക് വലിയ ആഴവും,വീതിയും ഉണ്ട്.പല തുരങ്കങ്ങള്‍ക്കും 100 മുതല്‍ 150 മീറ്റര്‍ വരെ വ്യാസംമുള്ളവയാണ്.ഈ തുരങ്കങ്ങളും കുഴികളുമൊക്കെ ഉണ്ടായത് എങ്ങനെയാണ്?ഒരു പക്ഷെ പണ്ട് അവിടെ അതിഭീമന്‍ മണ്ണിരകള്‍ ജീവിച്ചിരുന്നിരിക്കും അല്ലെങ്കില്‍ ചിലപ്പോള്‍ അന്യഗ്രഹ ജീവികള്‍ ചെയ്യ്ത പണി ആയിരിക്കും അല്ലെ ? അങ്ങനെ ഒന്നുമല്ല ശരിക്കും ഇതൊക്കെ പണ്ടത്തെ ലാവ ട്യൂബുകള്‍ ആയിരുന്നു .അതായത് മണ്ണിനടിയിലൂടെ ലാവ ഒഴുകുന്നവഴികള്‍.

കാലക്രമേണ മീതെയുള്ള മണല്‍ മാറിയതു കാരണം അവയെ പുറത്ത് കാണാന്‍ കഴിയുന്നതാണ്.താര്‍സിസില്‍ മുഴുവന്‍ നിറഞ്ഞു കിടക്കുന്ന അഗ്നിപര്‍വ്വതങ്ങള്‍ എല്ലാം പല കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ സജീവമായിരുന്നു.അന്ന് വളരെ വലിയ തോതിലുള്ള കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആയിരിക്കും ഈ പര്‍വ്വതങ്ങളളില്‍ നിന്നും പുറന്തള്ളപ്പെട്ടത്.അതിനാല്‍ തന്നെ അന്ന് ചൊവ്വയുടെ അന്തരീക്ഷത്തില്‍ കട്ടിയും വളരെ കൂടുതല്‍ ആയിരിക്കും.കട്ടി എന്നു പറയുമ്പോള്‍ ഇന്നത്തെ നമ്മുടെ ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ രണ്ട് മടങ്ങ്‌ കട്ടി.അത്രയും കട്ടി ഉള്ളത് കൊണ്ട് തന്നെ ചൊവ്വയില്‍ ജലത്തിന് ദ്രാവക രൂപത്തില്‍ നിലകൊള്ളാന്‍ സാധിച്ചിരുന്നു.ജലം ഉണ്ടായിരുന്നതിനാല്‍ ഒരു പക്ഷെ അവിടെ ജീവന്‍ ഉത്ഭവിച്ചിരിക്കാനും സാധ്യത ഉണ്ട്.എന്തായാലും ഗുരുത്വാകര്‍ഷണ ബലം താരതമ്യേന തീരേ കുറവായതിനാല്‍ ഇങ്ങനെ രൂപം കൊണ്ട കട്ടിയുള്ള അന്തരീക്ഷത്തിനനെ ചൊവ്വ ഗ്രഹത്തിന് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല.അങ്ങനെ പതിയെ പതിയെ അന്തരീക്ഷത്തിന്‍റെ കട്ടി കുറഞ്ഞ് ഇന്നത്തെ നിലയിലായി മാറി.

താര്‍സിസില്‍ നിന്നും കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ VALLES MARINERIS എന്ന പ്രദേശം കാണാം.ഈ പ്രദേശത്തില്‍ ആഴമേറിയ ക്യാനിയോന്‍സിന്‍റെ വളരെ സന്കീര്ണ്ണമായ വലിയ ശൃംഖലകള്‍ ഉണ്ട്.ജലം ഒഴുകുന്നത് കാരണം ഉണ്ടായ വലിയ പാതകള്‍ ആണ് ക്യാനിയോന്‍സ്.ഈ ക്യാനിയോന്‍സിലൂടെ പണ്ട് ധാരാളം ഒഴുകിയിരുന്നു.ഏകദേശം 4500 കിലോമീറ്റര്‍ നീളം ഉണ്ട് ഈ ശൃംഖലകള്‍ക്ക്.ശരാശരി 600 കിലോമീറ്റര്‍ ആണ് ഈ ക്യാനിയോന്‍സിന്‍റെ വീതി.10 കിലോമീറ്ററില്‍ കൂടുതല്‍ ആഴവും ഉണ്ട്.ഈ VALLES MARINERIS ന്റെ കിഴക്ക് ഭാഗത്തില്‍ മുഴുവന്‍ അഗാധമായ ഗര്‍ത്തങ്ങള്‍, ഇടനാഴിയും,ഗുഹകളും ചേര്‍ന്ന സങ്കീര്‍ണ്ണമായ ഭൂഗര്‍ഭവ്യൂഹങ്ങള്‍,മലനിരകള്‍,പിഡഭൂമികള്‍ എന്നീ പ്രകൃതി നിര്‍മിതികളാല്‍ നിറഞ്ഞതാണ്‌.അവിടെ നിന്ന് നേരേ വടക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ CHRYSE PLANITIA എന്ന ഒരു വലിയ പ്രദേശം കാണാം.നാസ 1996 ല്‍ അയച്ച സ്വജോര്‍നര്‍(sojourner)പേടകം ഇറങ്ങിയത് ഇവിടെയാണ്.അതിനു മുന്‍പ് 1976 ല്‍ ചൊവ്വയുടെ ഉപരിതലത്തിന്‍റെ നിറമുള്ള ചിത്രം പകര്‍ത്തിയത് വൈക്കിംഗ് വന്‍ ((viking 1)എന്ന പേടകം ആണ്.അതും CHRYSE PLANITIA തന്നെ ആണ് ഇറങ്ങിയത്.
ചൊവ്വയുടെ മറുവശത്ത്‌ മറ്റോരു വലിയ നിരന്ന പ്രദേശം ഉണ്ട്.UTOPIA PLANITIA നിരന്ന പ്രദേശം എന്ന് പറയുമ്പോള്‍ ചൊവ്വയുടെ ബാക്കിയുള്ള ഉപരിതലമായിട്ട് താരതമ്യപ്പെടുത്തുമ്പോള്‍ ആണ് അല്ലാതെ ഫുട്ബോള്‍ മൈതാനം പോലെ നിരന്നതല്ല.എന്തായാലും വളരെ വലിയ ഒരു ബഹിരാകാശ വസ്തു വന്നു പതിച്ചത് കാരണമുണ്ടായതാണ് ഈ പ്രദേശം.ഏതാണ്ട് 3500കിലോമീറ്ററോളം വ്യാസമുണ്ട് ഇതിന്.

ചൊവ്വയുടെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് UTOPIA PLANITIA വളരെ നിരപ്പുള്ളതും പരുക്കന്‍ അല്ലാത്തതുമായ പ്രദേശമാണ്.വലിയ മലനിരകള്‍ ഒന്നും ഇവിടെ കാണാന്‍ കഴിയില്ല.UTOPIA PLANITIA യില്‍ പര്യവേഷണം നടത്താന്‍ വ്യത്യസ്തമായ പല ദൗത്യത്തിങ്ങളും ബഹിരാകാശ ഏജന്‍സികള്‍ നടത്തിയിട്ടുണ്ട്.1979 ല്‍ നാസയുടെ വൈക്കിംഗ് 2 (viking 2) പേടകം UTOPIA PLANITIA യുടെ ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു തന്നു.2016 ല്‍ നാസയുടെ മറ്റ്ഒരു പേടകമായ MARS RECONNAISSANCE ഓര്‍ബിറ്റര്‍ UTOPIA PLANITIA യുടെ ഭൂരേഖയുടെ വിവരങ്ങള്‍ അയച്ചു തന്നു.ഒപ്പം മണ്ണിനടിയില്‍ ജലം ഐസിന്‍റെ രൂപത്തില്‍ ഉണ്ടെന്നുള്ള രേഖകളും എംആര്‍ഒ പേടകം അയച്ചു തന്നു. ഈ വര്‍ഷം അതായത് 2021 ല്‍ ചൈനയുടെ zhurong വാഹനം UTOPIA PLANITIA യില്‍ ഇറങ്ങി.ഇപ്പോള്‍ അത് പല കിലോമീറ്ററുകള്‍ കടന്ന് UTOPIA PLANITIA യില്‍ ചുറ്റി നടന്ന് പര്യവേഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ തന്നെ നൂറു കണക്കിനു ചിത്രങ്ങള്‍ആണ് zhurong പകര്‍ത്തിയത്.UTOPIA PLANITIA യില്‍ ധാരാളം ചെറിയ ചെറിയ ഉള്‍ക്കകള്‍ വന്ന് പതിച്ചതിന്‍റെ പാടുകള്‍ ഉണ്ട്.UTOPIA PLANITIA യുടെ കിഴക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ അവിടെ മറ്റ്ഒരു ചെറിയ പ്ലെനീശിയ ഉണ്ട്.

ഇസിടിസ് പ്ലെനീശിയ(isidis planitia)കഴിഞ്ഞ ഏകദേശം ഒരു വര്‍ഷത്തോളം കാലമായിട്ട് ഈ പ്രദേശം ലോക പ്രശസ്തമാണ്.isidis planitia യുടെ ചിത്രങ്ങള്‍ നിങ്ങളും കണ്ടിട്ടുണ്ടായിരിക്കും.കാരണം നാസയുടെ perseverance വാഹനം ഇറങ്ങിയത്‌ ഈ പ്രദേശത്തില്‍ ആണ്.ഒത്തിരിയേറെ ചിത്രങ്ങളും വിവരങ്ങളും ആണ് perseverance അയച്ചു തന്നത്.isidis planitia യിലുള്ള ചെറിയ ഒരു ക്രൈയ്റ്റര്‍ ആയ jezero crater സമീപമാണ് perseverance ഇറങ്ങിയത്.ഏകദേശം 400 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ ഒരു ഉള്‍ക്ക വന്ന് പതിച്ചത് കാരണം ഉണ്ടായതാണ് ഈ ക്രൈയ്റ്റര്‍.ഇതിന് ഏകദേശം 50 കിലോമീറ്റര്‍ ഓളം വ്യാസം ഉണ്ട്.പല ദശ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്തില്‍ വളരെ വലിയ ഒരു ജലാംശയം ഉണ്ടായിരുന്നു.ഈ jezero crater ഉള്‍പ്പെടെ മുഴുവന്‍ ജലം നിറഞ്ഞതായിരിക്കനം.

അപ്പോള്‍ഏറ്റവും അവസാനമായിട്ട് വറ്റിയ ജലാശയങ്ങളില്‍ ഒന്നാണ് jezero crater .അങ്ങനെ എങ്കില്‍ ഒരുപക്ഷേ പണ്ട് ചൊവ്വയില്‍ ഏതെങ്കിലും തരത്തിലുള്ള ജീവന്‍ ഉണ്ടായിരുന്നു എങ്കില്‍ഏതെങ്കിലും ചെറിയ തെളിവുകള്‍ ഇവിടെ നിന്നും ലഭിക്കുമെന്ന് കരുതിയിട്ടാണ് perseverance റോവറിനെ ഇവിടെ ഇറക്കിയത്.350 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ 250 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയുള്ള കാലഘട്ടത്തില്‍ ആണ് ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നതിലുള്ള കുറച്ചു സാഹചര്യങ്ങള്‍ ഉണ്ടായിരുന്നത്.സാഹചര്യങ്ങള്‍ എന്ന് പറയുമ്പോള്‍ ആവശ്യത്തിന് സമര്‍ദ്ദവും കട്ടിയുമുള്ള അന്തരീക്ഷം,ദ്രാവക രൂപത്തില്‍ ഉപരിതലത്തിലൂടെ ഒഴുകുന്ന ജലം 40-60 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു നില്‍ക്കുന്ന താപനില.അങ്ങനെയുള്ള സാഹചര്യങ്ങള്‍.പക്ഷെ അന്ന് എന്തെങ്കിലും തരം ജീവന്‍ ഉണ്ടായിരുന്നു എങ്കില്‍ തന്നെ അതിന്‍റെ തെളിവുകള്‍ അവിടെ ഇന്നും നിലനില്‍കാനുള്ള സാധ്യത കുറവാണ്.എന്തെന്നാല്‍ ഭൂമിയില്‍ ആണെങ്കില്‍ ഫോസില്‍സ് പൂര്ണമായും നശിക്കാന്‍ ഒരുപാട് കാലങ്ങള്‍ എടുക്കും.

എന്നാല്‍ കഠിമനായ റേഡിയേഷന്‍ കാരണം ചൊവ്വയില്‍ അത് പെട്ടെന്നു നശിക്കും.മണ്ണിനടിയില്‍ ഉറഞ്ഞു കിടക്കുന്ന ഐസ് ആണ് ഒരു പ്രധാനപ്പെട്ട പ്രതീക്ഷ.എന്തായാലും ഇവിടെ നിന്നുമുള്ള സാമ്പിള്‍സ് ഒക്കെ perseverance റോവര്‍ ശേഖരിച്ച്കൊണ്ടിരിക്കുകയാണ്.ഇനി ആ ശേഖരിച്ച് വച്ചിരിക്കുന്ന സാമ്പിള്‍സ് ഒക്കെ തുടര്‍ന്നുള്ള ദൗത്യങ്ങളിലൂടെ ഭൂമിയില്‍ എത്തിച്ച് പഠനങ്ങള്‍ നടത്തണം.14 വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് perseverance നെ നാസ നിര്‍മിച്ചത്.അതിനാല്‍ തന്നെ perseverance ന്റെ ദൗത്യങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതേയുള്ളൂ.jezero crater നെ കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ഇനിയും perseverance ല്‍ നിന്നും ലഭിക്കും എന്നുള്ളത് തീര്ച്ചയാണ്.ഇതുവരെ നടത്തിയ മാസ് ദൗത്യങ്ങളിലൂടെ ചൊവ്വയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കി.

പക്ഷെ മനസിലക്കിയതിനെക്കാള്‍ ഏറെ വിവരങ്ങള്‍ ഇനിയും ചൊവ്വയില്‍ നിന്ന് ലഭിക്കാന്‍ ഉണ്ട്.എന്നാല്‍ ചൊവ്വയെക്കുറിച്ച് പൂര്ണമായും മനസിലാക്കാന്‍ ഇനി അധികകാലം വേണ്ടി വരില്ല.എന്തെന്നാല്‍ അധികം വൈകാതെ തന്നെ മനുഷ്യന്‍ ചൊവ്വയിലേക്ക് പോകുകയാണ്.അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്പെയിസ് എക്സ്,നാസ,ആര്‍എഫ്എസ്എ,സിഎന്‍എസ്എ,മുതലായ ലോകത്തിലെ ഏറ്റവും ശക്തരായ ബഹിരാകാശ ഏജന്‍സികള്‍ മനുഷ്യരെ ചൊവ്വയില്‍ എത്തിക്കും.2025 ല്‍ തന്നെ മനുഷ്യരെ ചൊവ്വയില്‍ എത്തിക്കുമെന്ന് ഇലോണ്‍മസ്ക് പറയുമ്പോള്‍ 2023 ല്‍ തന്നെ ഞങ്ങള്‍ അത് ചെയ്യും എന്നാണ് ചൈന പറയുന്നത്.എന്തായാലും ചൊവ്വയെ സ്വന്തമാക്കാനുള്ള മത്സരം മനുഷ്യരാശി തുടങ്ങി കഴിഞ്ഞു.ചൊവ്വ പര്യവേഷണത്തിന്‍റെ പുതിയ ഒരു യുഗമായിരിക്കും മനുഷ്യന്‍ ചൊവ്വയില്‍ എത്തുമ്പോള്‍ ആരംഭിക്കുന്നത്.