ഈ ഗ്രഹത്തില്‍ പോയാല്‍ നിങ്ങള്‍ക്ക് പറക്കാം!അത്ഭുതം നിറഞ്ഞ ഗ്രഹങ്ങള്‍
ഭൂമിയില്‍ വിസ്മയകരമായ ഒരുപാടു പ്രതിഭാസങ്ങള്‍ ഉണ്ട്.എന്നാല്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന മറ്റു ഗ്രഹങ്ങളില്‍ ഉള്ള തികച്ചും വ്യത്യസ്തമായ അത്ഭുത പ്രതിഭാസങ്ങള്‍ കാണുമ്പൊള്‍ ഇവിടെയുള്ളത് ഒന്നും അല്ല എന്ന് തോന്നും.ഭൂമിയില്‍ നമുക്ക് ഒരിക്കലും കാണാനും അനുഭവിക്കാനും കഴിയാത്ത പല കാര്യങ്ങളും മറ്റു ഗ്രഹങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.ഭൂമിയില്‍ അസംഭവ്യമായ പലതും മറ്റു ഗ്രഹങ്ങളില്‍ സര്‍വ്വ സാധാരണമാണ്.പ്രപഞ്ചത്തില്‍ ഉള്ള മറ്റു ഗ്രഹങ്ങളില്‍ നിലനില്‍ക്കുന്ന ഭയാനകവും അത്ഭുതകരവുമായ ചില പ്രതിഭാസങ്ങളെ കുറിച്ചു നമുക്ക് നോക്കാം.
- ഒന്നിലധികം സൂര്യാസ്തമയം(multiple sunset)
സൂര്യാസ്തമയം കാണാന്‍ വളരെ മനോഹരമാണ്.ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങളെ വലം വയ്ക്കുന്ന ചില ഗ്രഹങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് നമ്മുടെ സൂര്യന്റെ ഏറ്റവും അടുത്തുള്ള സ്റ്റാര്‍ സിസ്റ്റം ആയ ആല്‍ഫ സെന്റോറി(Alpha Centauri).അതില്‍ ഒരു നക്ഷത്രമായ പ്രോക്സിമ സെന്റോറിക്ക് ചുറ്റും വലം വയ്ക്കുന്ന ഗ്രഹമാണ് പ്രോക്സിമ ബി(Proxima Centauri b).ഈ ഗ്രഹത്തില്‍ നിന്നാല്‍ രണ്ടു സൂര്യാസ്തമയങ്ങള്‍ നമുക്ക് ഒരേ സമയത്ത് കാണാന്‍ കഴിയും. എന്നാല്‍ ഇതിനെക്കാള്‍ വിസ്മയകരമായ കാഴ്ച മറ്റു ചില ഗ്രഹങ്ങളില്‍ ഉണ്ട് Sextuple Star System ത്തിലുള്ള ഗ്രഹങ്ങള്‍ അതായത് ആറു നക്സത്രങ്ങള് ഉള്ള സ്റ്റാര്‍ സിസ്റ്റെം.ഉദാഹരണത്തിന് TYC 7037 1900 പ്രകാശവര്‍ഷം അകലെയുള്ള സ്റ്റാര്‍ സിസ്റ്റെം ആണിത്.ഇവിടുള്ള ഗ്രഹത്തില്‍ നിന്നാല്‍ ആറു സൂര്യസ്തമയങ്ങള്‍ കാണാന്‍ കഴിയും ഒരു സൂര്യാസ്തമയം കാണാന്‍ തന്നെ എത്ര മനോഹരമാണ്.അപ്പോള്‍ ആറു സൂര്യസ്തമായങ്ങള് കാണാന്‍ കഴിഞ്ഞാല്‍ എത്ര വിസ്മയകരമായിരിക്കും.അത് മാത്രമല്ല ഇത്തരം ഗ്രഹങ്ങളില്‍ നില്ക്കുമ്പോള് നമുക്ക് ആറു നിഴലുകള്‍ ഉണ്ടായിരിക്കും.
- വാട്ടർ വേൾഡ്സ് (Water Worlds )
ഇന്ട്രേര്സെല്ലര് സിനിമ കണ്ടിട്ടുള്ള എല്ലാവര്ക്കും പരിചിതമായ ഒരു ഗ്രഹമാണ് മില്ലെസ് പ്ലാനെറ്റ്.അത് മുഴുവന്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു ഗ്രഹമാണ്.ഉപരിതലം മുഴുവന്‍ ജലം നിറഞ്ഞു കിടക്കുന്ന ഗ്രഹങ്ങള്‍ യഥാര്‍ഥത്തില്‍ പ്രബഞ്ചത്തില് ഉണ്ട്.ഉദാഹരണത്തിന് ഗ്ലീസേ 1214b.ഭൂമിയില്‍ നിന്നും നാല്‍പ്പതു പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് ഇത് നിലനില്‍ക്കുന്നത്.ഭൂമിയുടെ മൂന്ന് മടങ്ങ് ഓളം വലിപ്പം ഉള്ള ഗ്രഹമാണ് ഇത്.ഇവിടെയുള്ള കടലുകളെ വച്ചു നോക്കുമ്പോള്‍ ഭൂമിയില്‍ ഉള്ള കടലുകള്‍ എല്ലാം ചെറിയ ഒരു കുളം മാത്രമാണെന്ന് പറയേണ്ടി വരും. ഭൂമിയുടെ ഉപരിതലത്തില്‍ എഴുപതു ശതമാനവും ജലം നിറഞ്ഞതാണെങ്കിലും ഭൂമിയുടെ മുഴുവന്‍ മാസിന്റെ വെറും 0.005 ശതമാനം മാത്രമാണ് ജലത്തിന്റെ മാസ് എന്നാല്‍ ഗ്ലീസേ 1214b യുടെ മാസ്സിന്റെ പത്തു ശതമാനവും ജലമാണ്.നൂറു കിലോമീറ്റര്‍ വരെ ആഴമുള്ള വലിയ കടലാണ് ഇതിന്റെ ഉപരിതലം. ഭൂമിയിലെ കടലുകളുടെ ശരാശരി ആഴമെന്നത് 3.6km ആണ്.എന്നിട്ട് പോലും നമ്മുടെ കടലുകളില്‍ നീല തിമിംഗലങ്ങളെ പോലെയുള്ള ഭീമന് ജീവികള്‍ ഉണ്ട്.അപ്പോള്‍ ഒരുപക്ഷെ ഗ്ലീസ്സെ 1214b യില്‍
ജീവനുണ്ടെങ്ങില് അവിടുത്തെ 100km ആഴമുള്ള കടലുകളില്‍ എത്ര മാത്രം വലിയ ജീവികള്‍ ഉണ്ടായിരിക്കും.ഈ കടലിന്റെ അടിത്തട്ടില്‍ ഉള്ള സമ്മര്‍ദ്ദം എന്നത് നമുക്ക് സങ്കല്പ്പിക്കവുന്നതിലും വളരെ അധികമായിരിക്കും. ഈ സമ്മര്‍ദ്ദം കാരണം അടിഭാഗത്തുള്ള ജലം ആസധാരണമായ ഒരു തരം ഐസായി മാറും.ICE 7 നമ്മള് സാധാരണ കാണുന്നത് പോലത്തെ ഐസ് അല്ല ഇത്.ഇത് തണുപ്പില്ലാത്ത ഖര രൂപത്തില്‍ ഉള്ള ജലമാണ്.അതായത് അതിശക്തമായ സമ്മര്‍ദ്ദം കാരണം ജല കണികകള്‍ ചേര്‍ന്ന് ഖരരൂപത്തില്‍ ആകുന്നതാണ്.
- കല്ല് മഴ (Raining Stones)
ഭൂമിയിലുള്ള കാലാവസ്ഥകള്‍ ചില സമയങ്ങളില്‍ അതി രൂക്ഷമായിരിക്കും.പക്ഷെ പ്രബഞ്ചത്തില് ഉള്ള മറ്റു ചില ഗ്രഹങ്ങളിലെ കാലാവസ്ഥകളെ വച്ചു താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയിലെ കാലാവസ്ഥ വളരെ മൃദുലമാണ്.ഉദാഹരണത്തിന് CoRoT -7B എന്ന ഗ്രഹം.489 പ്രകാശവര്‍ഷം ദൂരത്തില്‍ ആണ് സ്ഥതി ചെയ്യന്നത്.ഈ ഗ്രഹത്തില്‍ മഴ പെയ്യാറുണ്ട് പക്ഷെ നമ്മുടെ ഭൂമിയില്‍ ഉള്ളത് പോലത്തെ മഴ അല്ല ഇത്.ഇവിടെ പെയ്യുന്നത് കല്ല് മഴ ആണ്.ഇത് ടൈടലി ലോക്ക് അയ ഒരു ഗ്രഹമാണ്.അതായത് ഒരു വശം മാത്രം എപ്പോഴും അതിന്റെ നക്ഷത്രത്തിനെ അഭിമുഖീകരിച്ച് നില്ക്കും.നക്ഷത്രത്തിനു നേരെ നില്ക്കുന്ന വശത്തില്‍ 2600 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില മറു വശം 200 ഡിഗ്രി സെല്‍ഷ്യസും ഭൂമിയില്ജലം നീരാവി ആകുന്നത് പോലെ ഈ ഗ്രഹത്തില്‍ പാറകള്‍ ഉരുകി അന്തരീക്ഷത്തില്‍ എത്തി മേഘമായി മാറും.ഈ മേഘം മറു വശത്ത് എത്തുമ്പോള്‍ അതായത് ഇരുണ്ട വശത്ത് എത്തുമ്പോള്‍ തണുക്കുകയും കല്ല് മഴയായി പെയ്യുകയും ചെയ്യും.ചുരുക്കി പറഞ്ഞാല്‍ നരകം എന്ന സങ്കല്പ്പത്തിന് ഒരു രൂപം ഉണ്ടെങ്കില്‍ അത് ഈ ഗ്രഹമാണ്.
- ഗ്ലാസ് മഴ (Raining Glass)
കല്ല് മഴ പെയ്യുന്ന ഗ്രഹത്തിന് പുറമേ ഗ്ലാസ് മഴ പെയ്യുന്ന ഗ്രഹവും ഉണ്ട്.ഉദാഹരണത്തിന് HD189773b 64.5 പ്രകാശവര്‍ഷം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹമാണ് ഇത്.നമ്മുടെ ഭൂമിയെ പോലെ മനോഹരമായ ഒരു നീല ഗ്രഹമാണ് ഇതും.അത് കാണുമ്പൊള്‍ നമ്മള് വിചാരിക്കും അത് വളരെ സുരക്ഷിതമായ നല്ലൊരു ഗ്രഹമാണെന്നു എന്നാല്‍ അങ്ങനെ അല്ല.ഈ നീല നിറത്തിന് പിന്നില്‍ ഭയാനകമായ ഒരു രഹസ്യം പതുങ്ങിയിരിപ്പുണ്ട്. അതെന്താണെന്ന് വച്ചാല്‍ ഈ ഗ്രഹത്തിലെ മഴയാണ്.എവിടെ പെയ്യുന്നത് ഗ്ലാസ് കഷങ്ങളുടെ മഴയാണ്.ഈ ഗ്രഹത്തിന്റെ നീലനിറം വരുന്നത് അവിടെയുള്ള ജലാംശത്തില്‍ നിന്നുമല്ല മരിച്ചു അവിടുത്തെ അന്തരീക്ഷത്തിലെ മേഘങ്ങളില്‍ ഉള്ള സിലിക്കേറ്റ് പദാര്‍ഥങ്ങളില്‍ നിന്നുമാണ്. ഈ സിലിക്കേറ്റ് പദാര്‍ഥങ്ങള്‍ക്ക് കണ്ടന്‍സേഷന്‍ സംഭവിക്കുമ്പോള്‍ അന്തരീക്ഷ സമ്മര്‍ദ്ദവും കഠിനമായ ചൂടും കാരണം അത് ഗ്ലാസ് കഷണങ്ങളായിട്ട് മാറുന്നു.ഈ ഗ്രഹത്തിന്റ്യെ അന്തരീക്ഷം മുഴുവനും സിലിക്കേറ്റ് പദാര്‍ഥം ആദങ്ങിയ മേഘങ്ങള്‍ ആണ്.അങ്ങനെയാണ് ഈ ഗ്രഹത്തില്‍ ഗ്ലാസ് മഴ പെയ്യുന്നത്. ഈ ഗ്ലാസ് മഴ മാത്രമല്ല പ്രശ്നം ഇതിനുപുറമേ ഇവിടെ നിരന്തരമായിട്ട് വീശി കൊണ്ടിരിക്കുന്ന കാറ്റിന്റെ വേഗത് എന്നത് 8600kmph വേഗതയാണ് അതായത് ശബ്ദതരങ്ങങ്ങളുടെ വേഗതെയെക്കള് ഏഴുമടങ്ങ് വേഗതയാണ് ഇവിടുത്തെ കാറ്റിന്.പ്രബഞ്ചത്തില് നമ്മള് ഇതു വരെ കണ്ടുപിടിച്ചിട്ടുള്ളവയില് വച്ചു വേഗതയേറിയ കട്ട് വീശുന്ന ഗ്രഹമാണ് ഇത്.ഇത്രയും ശക്തമായ കാറ്റും അതിനൊപ്പം ഗ്ലാസ് മഴയും കാരണം ഈ ഗ്രഹത്തില്‍ പോകുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട.
- നമുക്കും പറക്കാം (WE CAN FLY)
അത്ഭുതപരമായ ഗ്രഹങ്ങളെ കണ്ടുപിടിക്കാന്‍ മറ്റു ഗാലക്സികളില്‍ ഒന്നും തേടി പോകേണ്ട കാര്യമില്ല നമ്മുടെ സോളാര്‍ സിസ്റ്റത്തില്‍ തന്നെ കൗതുകം തോന്നുന്നിക്കുന്ന ഗ്രഹങ്ങള്‍ ഉണ്ട്.ഉദാഹരണത്തിന് റ്റൈട്ടന്(TITAN).ഇത് സാറ്റെന്‍ ഗ്രഹത്തിന്റെ ഒരു ഉപഗ്രഹമാണ്.ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിന്റെ അന്തരീക്ഷം ആണ്.ഭൂമിയുടെ അന്തരീക്ഷത്തിനെക്കള് വളരെ കട്ടി കൂടിയ അന്തരീക്ഷമാണ് റ്റൈറ്റന്റെത്.അതുകൊണ്ട് തന്നെ 2005 ലാണ് ഇതിന്റെ ഉപരിതലം എങ്ങനെ ആണ് എന്ന് മനസിലാക്കാന്‍ നമുക്ക കഴിഞ്ഞത്.അതായത് നമ്മുടെ സാങ്കേതിക വിദ്യകള്‍ ശരിക്കും പുരോഗമിച്ഛതിനു ശേഷം മാത്രം. ഇതിനു ഭൂമിയുംയിട്ടു ഒരുപാടു സാമ്യതകള്‍ ഉണ്ട്.ഭൂമിയില്‍ ഉള്ളതുപോലെ നദികള്‍,കായലുകള്‍ ,മഴ, അന്തരീക്ഷം അങ്ങനെ ഒരുപാടു കാര്യങ്ങള്‍ റ്റൈട്ടനിലും ഉണ്ട്.പക്ഷെ ഇവിടുത്തെ ശരാശരി താപനില എന്നത് -179 ഡിഗ്രി സെല്‍ഷ്യസ് ആണ്.അസ്ഥികള്‍ ഉറഞ്ഞു പോകുന്ന കഠിനമായ തണുപ്പ്. പ്രകൃതി വാതകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മീഥൈന്‍. ഭൂമിയില്‍ ഉള്ളതിന്റെ നൂറു മടങ്ങ് നാച്ചുറല്‍ ഗ്യാസ് എങ്കിലും ടൈടനില് ഉണ്ടെന്നാണ് നിഗമനം.ടൈറ്റനില്‍ മീധൈല് വാതകമാണ് മഴയയിട്ടു പെയ്യുന്നത്. മറ്റൊരു പ്രത്യേകത എന്നത് റ്റൈട്ടനില് പോയാല്‍ നമുക്ക് എളുപ്പത്തില്‍ പറക്കാന്‍ കഴിയും.അതും വിമാനത്തിന്റെ സഹായം ഇല്ലാതെ തന്നെ.കാരണം ഇവിടുത്തെ ഗുരുത്വാകര്‍ഷണ ബലത്തിന് ശക്തി കുറവായതുകൊണ്ടും അന്തരീക്ഷത്തിന് സാന്ദ്രത വളരെ കൂടുതലായത് കൊണ്ടും കൃതൃമമായിട്ട് ഒരു ചിറകു വച്ചു കെട്ടിയാല്‍ നമുക്ക് റ്റൈട്ടനില് പറക്കാന്‍ കഴിയും.ഭൂമിയില്‍ പക്ഷികള്‍ പറക്കുന്നത് പോലെ.കട്ടിയുള്ള നല്ലൊരു അന്തരീക്ഷം ഉള്ളത് കൊണ്ട് ട്ടൈട്ടനില് കോസ്മിക് കിരണങ്ങള്‍ കടന്നു വരികയില്ല.അതുകൊണ്ട് തന്നെ കഠിനമായ തണുപ്പില്‍ നിന്നും രക്ഷപ്പെടാനും ഓക്സിജന്‍ ശ്വസിക്കാനും വേണ്ടി മാത്രം തയ്യാറാക്കിയ ലളിതമായ സ്പേസ് സ്യൂട്ട് ധരിച്ചു നമുക്ക് റ്റൈട്ടനില് ജീവിക്കാന്‍ കഴിയും.ഈ കാരണം കൊണ്ട് തന്നെ കോളനിവല്‍ക്കരിക്കാന്‍ മാഴ്സ് ഗ്രഹത്തിനെക്കാള് നല്ലത് റ്റൈട്ടന് തന്നെ എന്നാണ് പലരും പറയുന്നത്.