EncyclopediaHistory

നരവംശശാസ്ത്ര മ്യൂസിയം

കേരളത്തിലെ ഗോത്രവര്‍ഗങ്ങളെക്കുറിച്ചും നരവംശത്തെക്കുറിച്ചു മൊക്കെയുള്ള വിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്ന മ്യൂസിയമാണ് നരവംശശാസ്ത്ര മ്യൂസിയം, കോഴിക്കോട് ജില്ലയിലെ ചേവായൂരിലാണ് ഈ മ്യൂസിയമുള്ളത്.1973-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇവിടെ മരവുരിയില്‍ തീര്‍ത്ത വസ്ത്രം, ആദിവാസികളുടെ ജീവിതരീതി കാണിക്കുന്ന മാതൃകകള്‍, ചിത്രങ്ങള്‍, ആഭരണങ്ങള്‍,വസ്ത്രങ്ങള്‍, ആയുധങ്ങള്‍, പാത്രങ്ങള്‍ എന്നിവയൊക്കെയാണ് ഈ മ്യൂസിയത്തിലെ കാഴ്ചകള്‍ ആദിവാസികളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കിര്‍ത്താഡ്സ് എന്ന സ്ഥാപനമാണ് ഈ മ്യൂസിയം സംഘടിപ്പിച്ചിരിക്കുന്നത്.