കേരളത്തിന്റെ മ്യൂസിയം ചരിത്രം
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പകുതിയോടെയാണ് കേരളത്തിന്റെ മ്യൂസിയം ചരിത്രം തുടങ്ങുന്നത്,1850-കളില്‍ തിരുവിതാകൂര്‍ രാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുന്‍ കൈയെടുത്ത് നഗരത്തോട് ചേര്‍ന്ന് ഒരു മ്യൂസിയം തുടങ്ങി.
കൊട്ടാരം ശേഖരത്തിലെ കലാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനൊരിടം എന്ന രീതിയിലാണ് ഈ മ്യൂസിയം ആരംഭിച്ചത്, ചില ബ്രിട്ടീഷുകാരുടെ സഹകരണവും ഇതിനുണ്ടായിരുന്നു, തുടക്കത്തില്‍ കാഴ്ചക്കാര്‍ കുറവായതിനാല്‍ മ്യൂസിയം പരിസരത്ത് ഒരു മൃഗശാലയും ആരംഭിച്ചു.ഇവിടേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു.
1879-ല്‍ മ്യൂസിയം പുതുക്കിപ്പണിതു ആരെയും ആകര്‍ഷിക്കുന്ന ഇന്തോ-യൂറോപ്യന്‍ വാസ്തുവിദ്യയില്‍ പണിത മ്യൂസിയത്തിന് ലോര്‍ഡ് നേപ്പിയറോടുള്ള ആദരസൂചകമായി നേപ്പിയര്‍ മ്യൂസിയം എന്നു പേരിട്ടു, ചരിത്രപ്രാധാന്യമുള്ള രേഖകളും കേരളീയവീടുകളുടെ മാതൃകകളുമൊക്കെ ആദ്യകാലത്ത് അവിടെ പ്രദര്‍ശിപ്പിച്ചു, ഏതാണ്ട് ഇതേകാലത്ത് തൃശൂരും കൊച്ചിയിലും മ്യൂസിയത്തിനായുള്ള ശ്രമം തുടങ്ങി, പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ തിരുവിതാകൂര്‍ സ്റ്റേറ്റ് ആര്‍ക്കിയോളജി വകുപ്പ് രൂപപ്പെടുകയും ചിട്ടയോടെയുള്ള മ്യൂസിയം സംരഭങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്തു.