തിരുവനന്തപുരത്തെ മ്യൂസിയം സമുച്ചയം
നേപ്പിയര്‍ മ്യൂസിയം കാഴ്ചബംഗ്ലാവ്, ആര്‍ട്സ് ഗ്യാലറി, ശ്രീചിത്തിരാലയം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിങ്ങനെ അഞ്ച് കാഴ്ചവിസ്മയങ്ങള്‍ തിരുവനന്തപുരം നഗരഹൃദയത്തില്‍ തന്നെയാണ് ഇവയെല്ലാം.
കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയര്‍ മ്യൂസിയത്തിലെ കഥകളി രൂപങ്ങള്‍, വെങ്കലപ്രതിമകള്‍, കല്‍ശില്പങ്ങള്‍, തടിയില്‍ തീര്‍ത്ത കൊത്തുപണികള്‍, തടിയില്‍ തീര്‍ത്ത കൊത്തുപണികള്‍, ആനകൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രദര്‍ശന വസ്തുക്കളുണ്ട്,ശ്രീചിത്രാ ആര്‍ട്സ് ഗാലറിയിലാവട്ടെ, ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ശേഖരത്തില്‍ നിന്നുള്ള വസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്, ഇവിടെയുള്ള രാജാരവിവര്‍മയുടെ പെയിന്റിങ്ങുകളും ഏറെ ശ്രദ്ദേയമാണ്.
പഴയ മ്യൂസിയം പോലീസ് സ്റ്റേഷനിലൊരുക്കിയ ശ്രീചിത്തിരാലയത്തില്‍ ശ്രീചിത്തിരാലയത്തില്‍ തിരിവിതാകൂര്‍ രാജകുടുംബത്തിന്‍റെ രഥങ്ങള്‍, മുദ്രകള്‍,വാളുകള്‍, നാണയശേഖരങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൃഗശാല കൂടിയായ ഇവിടുത്തെ കാഴ്ചബംഗ്ലാവില്‍ അനാക്കോണ്ടയടക്കമുള്ള നിരവധി ജീവജാലങ്ങളുണ്ട്, അസ്ഥികൂടങ്ങളും മോഡലുകളുമൊക്കെയാണ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ കാഴ്ച.