EncyclopediaHistory

മുസരിസ് ഹെറിറ്റേജ് മ്യൂസിയങ്ങള്‍

കേരളത്തിന്റെ മണ്‍മറഞ്ഞുപോയ ചരിത്രം തിരിഞ്ഞു ഖനനം നടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം മുസരിസ് പര്യവേഷണ കേന്ദ്രം,സംഘം കൃതികളിലും പ്ലിനിയുടെയും പെരിപ്ലസിന്‍റെയുമൊക്കെ യാത്രാവിവരണങ്ങളിലും വിവരിച്ചിരിക്കുന്ന മുസരിസ് അന്നത്തെ പ്രധാന തുറമുഖമായിരുന്നു.1341-ല്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ ഇവിടം തകര്‍ന്നടിഞ്ഞു എന്നാണ് കരുതുന്നത്.
ചരിത്രാന്വേഷണ൦ നടക്കുന്ന മുസരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി 21 മ്യൂസിയങ്ങളാണ് ഇവിടെ തയ്യാറായിക്കൊണ്ടിരിക്കുന്നത്, പാവൂര്‍ സിനഗോഗ്, ചേന്ദമംഗലം സിനഗോസ് ചേരമാന്‍ ജുമാ മസ്ജിദ്,പാലിയം പാലസ്,പാലിയം നാലുകെട്ട് മ്യൂസിയം, സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം,മുഹമ്മദ്‌ അബ്ദുള്‍ റഹ്മാന്‍ സാഹിബ് മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം എന്നിവയൊക്കെ ഇതില്‍ പണി പൂര്‍ത്തിയായ മ്യൂസിയങ്ങളാണ്.
ഇവ കൂടാതെ ക്രിസ്ത്യന്‍ റിലീജിയസ് മ്യൂസിയം ,സുറിയാനി ക്രിസ്ത്യാനി മ്യൂസിയം,കൈത്തറി മ്യൂസിയം,പാലിയം ഊട്ടുപുര, സമുദ്രജീവി മ്യൂസിയം,കേരള ലിറ്ററേച്ചര്‍ മ്യൂസിയം, ഉള്‍നാടന്‍ മത്സ്യബന്ധന മ്യൂസിയം എന്നിവ നിര്‍മ്മാണത്തിലിരിക്കുന്ന മ്യൂസിയങ്ങളാണ്.