EncyclopediaFruitsGeneral

മൾബറി

“മൊറേസി” (Moraceae) കുടുംബത്തിലെ ഒരംഗമായ മൾബറിയുടെ (മലയാളത്തിൽ മുശുക്കൊട്ട) ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽ പുഴുവിൻറെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയാകയാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂൽ പുഴു വളർത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതൽ സ്ഥലത്ത് മൾബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്. സെൻട്രൽ സിൽക്ക്‌ ബോർഡ്‌ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സിൽക്ക്‌ സാങ്കേതിക ഗവേഷണ സ്ഥാപനം മൈസൂരിലാണ് മൾബറിച്ചെടിയുടെ ഗവേഷണങ്ങൾ നടത്തുന്നു ഇതിൻറെ പഴങ്ങൾ അധികം വാണിജ്യ പ്രാധാന്യമില്ലാത്തതിനാൽ കേരളത്തിൽ അന്യമായിത്തന്നെ കഴിയുന്നു.