ബ്ലാക്ക് മാമ്പ
ആഫ്രിക്കയിലെ ഏറ്റവും അപകടകാരിയായ പംപുകളിലോന്നാണ് ബ്ലാക്ക് മാമ്പ. ആഫ്രിക്കയിലെ ഏറ്റവും വലിയ വിഷപാമ്പും ബ്ലാക്ക് മാമ്പ തന്നെ.
ഇവ പകലാണ് ഇര പിടിക്കാനിറങ്ങുക. ഇരയെ അടുത്തു കിട്ടിയാല്‍ ഒരു കടി കൊടുക്കും. ഇര ഓടിപ്പോകും. ബ്ലാക്ക് മാമ്പ മെല്ലെ പിന്നാലെ ഇഴയും. അല്പം കഴിയുമ്പോള്‍ വിഷത്തിന്റെ ശക്തിയില്‍ ഇര കുഴഞ്ഞു വീഴും. ബ്ലാക്ക് മാമ്പ മെല്ലെയെത്തി അതിനെ ശാപ്പിടുകയും ചെയ്യും. വായുവിലേക്ക് ചാടി പറന്നുയരുന്ന പക്ഷികളെപ്പോലും ബ്ലാക്ക് മാമ്പ പിടികൂടാറുണ്ട്.
മണിക്കൂറില്‍ 16 കിലോമീറ്ററില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്ലാക്ക് മാമ്പ ലോകത്തില്‍ ഏറ്റവും വേഗമുള്ള പാമ്പുകളില്‍ ഒന്നാണ്.
ദക്ഷിണാഫ്രിക്കയിലെ മധ്യ ആഫ്രിക്കയിലും ബ്ലാക്ക് മാമ്പകളെ ധാരാളമായി കാണാം. 26 വര്‍ഷം വരെ ജീവിച്ചിരിക്കും.